അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്.|മുഖ്യമന്ത്രി
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയുംപ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreകൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജന. ബിപിൻ റാവത്തിനും സഹയാത്രികരായിരുന്ന അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെയുള്ള 12 പേർക്കും ആദരാഞ്ജലികൾ!
പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വേഗം സുഖംപ്രാപിക്കട്ടെ! രാജ്യം വലിയ പ്രതീക്ഷയർപ്പിച്ച സംയുക്ത സേനാമേധാവിയുടെ ആകസ്മിക നിര്യാണം ഏറെ ദുഖകരവും കനത്ത നഷ്ടവുമാണ്. രാജ്യത്തിന്റെ ദുഃഖത്തിൽ എല്ലാവരോടുമൊപ്പം പങ്കുചേരുന്നു… 🙏
Read Moreരാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു|ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബിപിൻ റാവത്തിന്റെ ആകസ്മികമായ വിയോഗത്തിൽ താൻ ഞെട്ടലും വേദനയും അനുഭവിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബനെ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഓരോരുത്തർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ […]
Read More“ഒരു യഥാർഥ ദേശസ്നേഹി”: ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാർഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവന നൽകിയെന്നും മോദി ട്വീറ്റ് ചെയ്തു. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ, പ്രതിരോധ പരിഷ്കരണങ്ങൾ ഉൾപ്പെടെ […]
Read Moreസംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 13 മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഉന്നത അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി […]
Read Moreപൊലീസുകാര്‍ കുഴഞ്ഞു വീഴുന്നു; തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: പൊലീസുകാർക്ക് തുടർച്ചയായി ദീർഘ നേരം ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ. പല സ്ഥലത്തും പൊലീസുകാർ കുഴഞ്ഞു വീണതായ റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. എന്നാൽ ഡ്യൂട്ടി സമയം കുറച്ചാലുള്ള പകരം സംവിധാനം സർക്കുലറിൽ പറയുന്നില്ല. തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലി സമയം 12 മണിക്കൂറിലേറെയാണ്. പൊലീസ് സ്റ്റേഷനുകളിൽ 8 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും നടപ്പിലായിട്ടില്ല. പകുതിയിലേറെ […]
Read Moreജലനിരപ്പ് ഉയരുന്നു: മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറക്കും
കുമളി: ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. നിലവില്‍ തുറന്നിരിക്കുന്ന ഒരു ഷട്ടറിന് പുറമേ രണ്ടു ഷട്ടര്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മൂന്നു ഷട്ടറും 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി 1259 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും […]
Read Moreരാജ്ഭവനിൽ ക്രിസ്മസ് സംഗമം നടത്തി .
വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു. രാജ്ഭവനിൽ ആദ്യമായാണ് ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം: സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാർ ജോസഫ് പെരുന്തോട്ടം, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ മാത്യു അറയ്ക്കൽ, മാർ തോമസ് തറയിൽ, ഗീവർഗീസ് മാർ […]
Read Moreവഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തും|മുഖ്യമന്ത്രി
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തും. ഇന്നു സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ […]
Read More