പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.-മുഖ്യമന്ത്രി

Share News

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ […]

Share News
Read More

സിസ്റ്റര്‍ അഭയകേസ് : ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം

Share News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും ഇരുവരിൽ നിന്നും ഈടാക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് […]

Share News
Read More

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് നടന്ന രാജ്ഭവൻ മാർച്ച്..

Share News

ഇന്ത്യൻ കാർഷിക രംഗത്തെ തകർക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ കരിനിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് നടന്ന രാജ്ഭവൻ മാർച്ച്.. ഉമ്മൻ ചാണ്ടി

Share News
Read More

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്.-ഫ്രാൻസിസ് പാപ്പ

Share News

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്. സഭക്ക് അകത്തുനിന്നും പുറമെ നിന്നും പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിശ്വാസികൾക്ക് ഉതപ്പിന് കാരണമായ പല വീഴ്ചകളും സഭാധികരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന് ആധാരം എന്ന് വത്തിക്കാനിൽ ജോലിചെയ്യുന്ന റോമൻ കൂരിയയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. നാം ഓരോരുത്തരും സുവിശേഷം പ്രഘോഷിക്കാൻ, പ്രത്യേകിച്ച് ദരിദ്രരോട്, വിളിക്കപെട്ടവരാണ്. അതാണ് നമ്മെ നയിക്കേണ്ട ചിന്ത. മറ്റുള്ളവ […]

Share News
Read More

നമ്മെത്തന്നെ ഉറ്റുനോക്കുന്ന സി.സി.ക്യാമറ !

Share News

ഞങ്ങളുടെ ആശ്രമ ദൈവാലയത്തിൽ കളളൻ കയറി. മൂന്നു വർഷം മുമ്പ്.സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. അന്വേഷണത്തിനായ് വന്ന പോലീസുകാർ ആദ്യം ചോദിച്ചത് സി.സി.ക്യാമറ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.അതേ തുടർന്ന് മേലധികാരികളോട് പറഞ്ഞ് ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. എന്തായാലും അതിനു ശേഷം ഇതുവരെയും കള്ളന്മാരുടെ ശല്യം ഉണ്ടായിട്ടില്ല. ഇന്ന് പൊതുസ്ഥലങ്ങളിലും റോഡുകളിലും ഷോപ്പിങ്ങ് സെൻ്ററുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും എന്നുവേണ്ട സെമിത്തേരികളിൽ വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ […]

Share News
Read More

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടത്തുക. രാവിലെ ആയിരിക്കും പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ കർശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷയുടെ നടത്തിപ്പ്. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു […]

Share News
Read More

ന്യൂമാൻ അസോസിയേഷൻറെ ഈ വർഷാന്ത സമ്മേളനം നാളെ 5.30 നു സംഘടിപ്പിക്കുന്നു.

Share News

NEWMAN ASSOCIATION OF INDIAKERALA CHAPTER പ്രിയരെ, ന്യൂമാൻ അസോസിയേഷൻറെ ഈ വർഷാന്ത മീറ്റിംഗ് 23-12-2020 ബുധനാഴ്ച വൈകുന്നേരം 5.30 നു സംഘടിപ്പിക്കുന്നു.ക്രിസ്തുമസ് സന്ദേശത്തോടൊപ്പം, നമ്മുടെ സാംസ്കാരിക-സാഹിത്യ, വിദ്യാഭ്യാസ ആത്മീയ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള Fr.എബ്രഹാം അടപ്പൂർ.S.J . യുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രകാശനവും, കണ്ണൂർ മെത്രാൻ അഭിവന്ദ്യ Dr. അലക്സ് വടക്കുംതല നിർവഹിക്കുന്നു.ഈ അവസരത്തിൽ നിസ്തുലപ്രതിഭയായ ഭാഷാ ശാസ്ത്രജ്ഞൻ അർണ്ണോസ് പാതിരി യെക്കുറിച്ച് Fr. എബ്രഹാം അടപ്പൂർ S.J രചിച്ചതും, ന്യൂമാൻ പ്രസിഡൻറ് Dr.K.M. […]

Share News
Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

Share News

തൃശ്ശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. ചെറിയ കുട്ടികളെയും 65 വയസിനു മുകളില്‍ പ്രായമുള്ളവരേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന് സമീപമുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ […]

Share News
Read More

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്ചയെത്തും?

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍റെ ആദ്യബാച്ച്‌ തിങ്കളാഴ്‍ച ഡല്‍ഹിയില്‍ എത്തുമെന്ന് സൂചന. വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്‌റ്റോക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനത്തുള്ള ജനങ്ങള്‍ക്ക് എപ്പോള്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല. വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന സൂചനകള്‍ക്ക് ശക്തിപകര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം ആരംഭിച്ചു. വാക്‌സിന്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച്‌ 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കി […]

Share News
Read More