സിറ്റിംഗ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മുന്നണി വിടും: നിലപാട് കടുപ്പിച്ച് എൻസിപി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എൽഡിഎഫ് മുന്നണി വിടുമെന്ന് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടം സഹിച്ച് എൽഡിഎഫിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് പാർട്ടി നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഭുൽ പട്ടേൽ കേരള ഘടകത്തെ അറിയിക്കും. കൂടാതെ സംസ്ഥാനത്തെ എൻസിപി നേതാക്കൾക്കെതിരെയുള്ള പരാതി അറിയിക്കാൻ ഡൽഹിയിലെത്തുന്ന മന്ത്രി എ.കെ. ശശീന്ദ്രനോടും ഈ നിലപാട് പാർട്ടി അറിയിക്കും. എൽഡിഎഫ് മുന്നണി വിട്ടാൽ യുഡിഎഫിലേക്ക് പോകാനാണ് […]
Read Moreകെസിബിസി മീഡിയ കമ്മീഷന്റെ പ്രഥമ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘അമ്മാമ്മയും കൊച്ചുമോനും’, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘കടുക് ‘, ഷിജി ജോണ്‍സന്റെ ‘തോട്ട് ഫോര്‍ ദി ഡേ’, ഫാ. വിന്‍സെന്റ് വാരിയത്തിന്റെ ‘അനുദിന ആത്മീയചിന്തകള്‍ ‘ എന്നീ പരിപാടികള്‍ക്കാണു പുരസ്കാരം. എട്ടിനു പാലാരിവട്ടം പിഒസി യില്‍ നടക്കുന്ന ചടങ്ങില്‍ […]
Read Moreസീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ
കൊച്ചി: സഭ, രൂപത, ഇടവക തലങ്ങളില്‍ വിവിധ പരിപാടികളുമായി സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ നടക്കും. ആറിനു ദീപം തെളിച്ച് പ്രേഷിത വാരാചരണത്തിനു തുടക്കം കുറിച്ചു പ്രതിജ്ഞയെടുക്കും. മിഷന്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കല്‍, മിഷന്‍ രൂപതയെ ദത്തെടുത്തു പ്രാര്‍ത്ഥന, ഇടവകയില്‍നിന്നുള്ള മിഷണറിമാരെ പരിചയപ്പെടല്‍, മിഷന്‍ കളക്ഷന്‍, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങളുടെ പഠനം, മിഷണറിമാര്‍ക്കുവേണ്ടി ജപമാല എന്നിവ പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ മിഷന്‍ […]
Read Moreഅനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ആവശ്യമുന്നയിച്ച് ബന്ധുക്കൾ കായംകുളം പോലീസ് സ്റ്റേഷനിലെത്തി. ഇതേതുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ഞായറാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് അനിൽ പനച്ചൂരാൻ അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില […]
Read Moreകവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ( 51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു,…. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
Read Moreകേരളത്തിന്റെ നവോത്ഥാന നായകൻ|ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖
കേരളത്തിന്റെ നവോത്ഥാന നായകൻകുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി -10 ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 )ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021150 വർഷം തികയുന്നു വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും . ക്രൈസ്തവർ നൽകിയിരിക്കുന്ന സംഭാവന ആർക്കും വിസ്മരിക്കുവാൻ സാധ്യമല്ല?. ഇന്ന് ക്രൈസ്തവ സഭകളെ തെറിപറയുന്ന ഏതൊരു വ്യക്തിയും ചരിത്രത്താളുകൾ തിരിഞ്ഞുനോക്കി തിരിച്ചറിയുക ക്രൈസ്തവർ ചെയ്തിട്ടുള്ള നന്മകളെ പള്ളിക്കൊപ്പം പള്ളിക്കൂടം ” വേണമെന്നു പറഞ്ഞുകൊണ്ട് നിർബന്ധപൂർവം […]
Read Moreഇനി പുകവലിക്കാന്‍ 21 തികയണം: നിയമ ഭേദഗതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയർത്തുന്ന നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി. നിലവിലെ പ്രായപരിധിയായ 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനാണ് നീക്കം. പുകയില ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003ലെ പുകയില നിരോധന നിയമത്തിലാണ് (COPTA) ഭേദഗതി കൊണ്ടുവരുന്നത്. പുകവലിക്ക് നിരോധനമുള്ള മേഖലകളില്‍ വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കും. ഭേദഗതി പ്രകാരം ഒരാളും […]
Read Moreഭൂമി നല്‍കേണ്ടത് സര്‍ക്കാരെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍: ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍
തിരുവനന്തപുരം: തര്‍ക്ക ഭൂമി ബോബി ചെമ്മണൂര്‍ വാങ്ങിനല്കുന്നതിനെ എതിര്‍ത്ത് നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍. മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളായ രാഹുലും രഞ്ജിത്തുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സര്‍ക്കാര്‍ നല്‍കണ്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. ബോബി ചെമ്മണൂരിന്റെ നല്ല മനസിന് നന്ദിയുണ്ട്. നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. പിന്നെങ്ങനെയാണ് ഭൂമി വാങ്ങാന്‍ കഴിയുകയെന്ന് ഇളയമകന് രഞ്ജിത്ത് ചോദിച്ചു. സര്‍ക്കാരാണ് […]
Read Moreകേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 […]
Read More