സച്ചിന്‍റെ ആത്മകഥ വായിച്ചിട്ടുണ്ടോ?
സച്ചിന്‍റെ ആത്മകഥ വായിച്ചിട്ടുണ്ടോ? ഒന്ന് വായിക്കുന്നത് നല്ലതാണ്.അതിലെ ആദ്യ നൂറ് പേജ് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ അറിയാതെ തലയില്‍ കൈ വെച്ച് ഇങ്ങനെ പറഞ്ഞുപോകും ഇത് സച്ചിന്‍റെ തന്നെ ജീവിതമാണോ ? അത്രയ്ക്ക് കുസൃതിയും, വീട്ടുകാര്‍ക്ക് മഹാ തലവേദനയുമായിരുന്നു സച്ചിന്‍. ഒരിക്കല്‍ സൈക്കിള്‍ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ സച്ചിന്‍റെ അച്ഛന്‍ ശല്ല്യം സഹിക്കവയ്യാതെ അത് വാങ്ങിക്കൊടുത്തു. മെല്ലെ പോകണം, സൂക്ഷിക്കണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ സ്പീഡില്‍ പോയി ഒരു ഉന്തുവണ്ടിയില്‍ […]
Read Moreരാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12-ഉം കേരളത്തിൽ
സാംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കേരളത്തിൻ്റെ ആരോഗ്യമേഖലയെത്തേടി അംഗീകാരങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ […]
Read Moreഅൾത്താര വിൽക്കാനുണ്ട്.
CTതങ്കച്ചനാണ് സുധി അന്ന എന്ന കൂട്ടുകാരനെ പരിചയപ്പെടുത്തിത്തന്നത്.പിന്നീടാണറിഞ്ഞത് . സുധി നല്ലൊരു വരകാരൻ, ഫോട്ടോ ഗ്രാഫർ, സിനി ഡയറക്ടർ ആണെന്നൊക്കെ.സുധിയുടെ ഹല്ലേലൂയ എന്ന സിനിമ ഇറങ്ങിയ കാലത്ത് ഞാൻ കണ്ടില്ല.പക്ഷെ യൂ ടുബിൽ അതു കണ്ടു. നല്ലൊരു സുഖമുള്ള സിനിമ .ഇടയ്ക്ക് സുധി ഫെയ്സ് ബുക്കിൽ പടങ്ങൾ കോറിയിട്ടപ്പോൾ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു ആ വരകളെ.ലോഗോസ് ‘അൾത്താര വിൽക്കാനുണ്ട് ‘ എന്ന എൻ്റെ പുതിയ കഥാസമാഹാരം ഇറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. പക്ഷെ കവർ എനിക്കു പ്രശ്നമായിരുന്നു.എൻ്റെ ഫെർണാണ്ടസ് അച്ചനെ […]
Read Moreവർഷങ്ങൾക്ക് ശേഷം പപ്പയുടെ കൂടെ പത്രമിടാൻ പോയി | Journey to my childhood memories |
നാല്പതോളം വർഷമായി പപ്പ നാട്ടിൽ പത്രം ഏജന്റ് ആയി ജോലി ചെയ്യുന്ന ആളാണ്.. ചെറുപ്പ കാലത്ത് ഞാനും ഒരുപാട് കാലം പപ്പയുടെ കൂടെ പത്ര വിതരണത്തിന് പോയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും പപ്പയുടെ കൂടെ ഒന്ന് പോയി….
Read Moreവോട്ടർ പട്ടിക പുതുക്കൽ: ഡിസംബര്‍ 15 വരെ ആപേക്ഷിക്കാം
കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി ഈ മാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും പരാതികളും ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കും.
Read Moreമനുഷ്യത്വത്തിൻ്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
മനുഷ്യത്വത്തിൻ്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. നന്മയുടെ സന്ദേശമാണ് ദീപാവലിയുടേത്. എല്ലാ വിധത്തിലുമുള്ള വേർതിരിവുകൾക്കതീതമായി മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു.
Read MoreFelicitation Meeting – Mar Thoma Metropolitan | 14-11-2020 Live
https://www.facebook.com/MalankaraMarThomaSyrianChurch/videos/742370173154494/?cft[0]=AZXADJX98u3THJm-mo_0bz0M_6E0UqqlDRB8NfDumsL9jBywbmm3vcaOjYNHRZTQ7N4UoScxmo2REXL_a5l8aqyjhm76El6Zew-_J5O1hLDHadhxxIRfB44iEYP6y8-begO4jEBFXhBzrbhcWy0Jwcv1EsqGOlWiBm7gVNeBr44UZMk9ub8cNtlaOXC6oRtMat4&tn=%2B%3FFH-R
Read Moreഇന്ന് അദ്ദേഹം –അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്– മാർത്തോമ്മാ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെടുകയാണ്.
ഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് ! കാശുണ്ടെങ്കിൽ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങി ചില്ലലമാരയിൽ വച്ചു പൂട്ടി ഗമ കാണിക്കാം. അതിനു മാത്രം ആസ്തിയുണ്ട്. പക്ഷേ ഈ ഇടയൻ അങ്ങനെയല്ല. ഓരോ അലമാരയും തുറന്നു പെറ്റു വീണ ശിശുവിനെ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെ ഓരോ പുസ്തകവും തുറന്ന് അതിന്റെ ഉള്ളടക്കം പരിചയപ്പെടുത്തുകയായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അഭിനിവേശം. ഈ പുസ്തകത്തിൽ സവിശേഷമായ ഒരു സംഗതി പറയുന്നുണ്ട് അത് ഇത്രാം പേജിലാണ് എന്നു പറഞ്ഞ് ആ താൾ തുറന്ന് അതു […]
Read Moreതിരുവനന്തപുരത്ത് ഇറാനിയന്‍ കവര്‍ച്ചാ സംഘം പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍ കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ സംഘമാണ് പിടിയിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ തട്ടിപ്പ് നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘത്തെയാണ് പിടികൂടിയത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഈ സംഘം ചേര്‍ത്തലയിലെ ഹോട്ടലില്‍ നിന്നും 35,000 രൂപ മോഷ്ടിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് നാലംഗ സംഘം […]
Read More