ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി.
ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആർഎൽസിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിൻ്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ച സംഘടിപ്പിക്കും. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കും. കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ […]
Read More