ഞാന്‍ എന്നും ‘ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി!!

Share News

ഞാനങ്ങനെ ഉമ്മന്‍ ചാണ്ടിയിലെത്തി ദീപികയിലെ പത്രപ്രവര്‍ത്തനം വിട്ട് 2003ല്‍ ഞാന്‍ പിആര്‍ഡിയില്‍ എത്തി. കെഎസ്‌യു കുപ്പായമൊക്കെ അഴിച്ചുവച്ചായിരുന്നു പത്രപ്രവര്‍ത്തനം. സര്‍ക്കാരില്‍ പിന്നെ പരസ്യമായ രാഷ്രീയം പാടില്ലെന്നാണ് വയ്പ്. 2004ല്‍ എകെ ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമം പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും പ്രസ് സെക്രട്ടറി പോസ്റ്റില്‍ ആളായില്ല. അതിനു വേണ്ടി നല്ല പിടിവലി നടന്നപ്പോള്‍ എകെ ആന്റണി ചെയ്തതുപോലെ ഉമ്മന്‍ ചാണ്ടിയും പിആര്‍ഡിയില്‍നിന്ന് ആളെ നിയമിക്കാന്‍ തീരുമാനിച്ചു. വകുപ്പില സീനിയറായ […]

Share News
Read More

ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം.

Share News

കാര്‍ട്ടൂണ്‍ കുലപതി യേശുദാസന്റെ വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളുമാണ് ഏറെ ശ്രദ്ധേയം. ഓരോ വ്യക്തിയെക്കുറിച്ചുള്ള വരയിലും ഇതു പ്രകടമാണ്. ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം. അതോടൊപ്പം അലക്ഷ്യമായ മുടിയും. ഉമ്മന്‍ ചാണ്ടിയുടെ കണ്ടംവച്ച ഷര്‍ട്ടും അലക്ഷ്യമായ മുടിയും യേശുദാസന്റെ കാരിക്കേച്ചറിലൂടെ പ്രചുരപ്രചാരം നേടി. അത് ഉമ്മന്‍ ചാണ്ടിയുടെ സിഗ്നേച്ചറായി. വൈകാതെ മറ്റു കാര്‍ട്ടൂണിസ്റ്റുകളും അത് അനുകരിച്ചു. ‘കുഞ്ഞുഞ്ഞു കഥകള്‍ രണ്ടാം ഭാഗം” എന്ന […]

Share News
Read More

ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്.

Share News

ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാന്‍ വയ്യ. ഇടതുസര്‍ക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു. ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ 2011 മുതല്‍ 2016 മെയ് 24 വരെ പരസ്യച്ചെലവ് 157.89 കോടിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2016 മുതല്‍ 2020 സെപ് 18 വരെയുള്ള ചെലവ് 135.37 കോടി രൂപയാണ്. വന്‍ ചെലവുകള്‍ വരാനിരിക്കുന്നു. 100 ദിന പദ്ധതികളുടെ എല്ലാ ദിവസമുള്ള പരസ്യം ഇതില്‍ കൂട്ടിയിട്ടില്ല. മുഴുവന്‍ പത്രങ്ങള്‍ക്കും ഒരുപേജ് […]

Share News
Read More

പരസ്യം നല്കി മീഡിയയെ പാട്ടിലാക്കുന്നതിനിടയിലാണ് വലതുപക്ഷമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത്.

Share News

സ്വര്‍ണക്കടത്തും ലൈഫ് മിഷനും സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയപ്പോള്‍, മാധ്യമങ്ങളോട് ദ്വിമുഖ തന്ത്രം പുറത്തെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും. ഒരു വശത്ത് വന്‍തോതില്‍ പരസ്യം മറുവശത്ത് പഴി, ഭീഷണി, ബഹിഷ്‌കരിക്കല്‍ 100 ദിവസത്തേക്ക് 100 പരിപാടി പ്രഖാപിച്ച് പത്രങ്ങള്‍ക്ക് ദിവസവും ഏതാണ്ട് ഒരു പേജ് പരസ്യമാണ് നല്കുന്നത്. സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്താന്‍ ഇന്ന് എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് കളര്‍ പരസ്യം നല്കി. ഒരു ദിവസം ഫുള്‍ പേജ് പത്രപ്പരസ്യം ചെയ്യാനുള്ള ചെലവ് 95,41,004 രൂപയാണ്. നൂറുദിവസം അരപേജ് […]

Share News
Read More

എന്നും രണ്ടാമനായി ആയിരുന്നു നിയോഗം. എകെ. ആന്റണിയുടെ പിറകില്‍ നിഴല്‍ പോലെ.

Share News

എന്നും രണ്ടാമനായി ആയിരുന്നു നിയോഗം. എകെ. ആന്റണിയുടെ പിറകില്‍ നിഴല്‍ പോലെ. ആന്റണിയെ പിന്തുടര്‍ന്നാണ് കെഎസ്‌യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായത്. 2004ല്‍ മുഖ്യമന്ത്രിയായതും ആന്റണിക്കു പിന്നാലെ. കെഎസ്‌യുക്കാലം മുതല്‍ തുടങ്ങിയ കൂട്ടാണ്. ഇപ്പോഴും മാതൃക ആന്റണിയാണ്. പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള എഐസിസി ടീമാണ് ഡല്‍ഹിയില്‍ നിന്നു വന്ന്, എല്ലാ ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. കേരളം പുതിയൊരു നേതൃത്വത്തിനും പുതിയൊരു ശൈലിക്കും സാക്ഷ്യം വഹിച്ചു. അതിവേഗം ബഹുദൂരം! Pt […]

Share News
Read More

പൂച്ച പെറ്റുകിടക്കുന്ന ട്രഷറി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നു 1991ല്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയപ്പോഴത്തെ അവസ്ഥ.

Share News

പൂച്ച പെറ്റുകിടക്കുന്ന ട്രഷറി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നു 1991ല്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയപ്പോഴത്തെ അവസ്ഥ. 1991-94 കാലയളവില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ട്രഷറി മൂന്നു തവണ പൂട്ടി. നാലാം തവണ പൂട്ടാന്‍ തയാറെടുക്കുമ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് അരിയുടെ സബ്‌സിഡി ബാധ്യത ഏറ്റെടുക്കലായിരുന്നു. ഇതു ധനസ്ഥിതി വീണ്ടും വഷളാക്കി. ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവം അറിയുന്ന ആളുകള്‍ കൂട്ടത്തോടെ എത്തി. പ്രശ്‌നങ്ങളും സങ്കടങ്ങളും പറയുമ്പോള്‍ പറ്റില്ല എന്നു […]

Share News
Read More

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല.

Share News

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയുടെ അയല്‍വക്കത്തുള്ള പാലായില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയാണ് റിക്കാര്‍ഡുകാരന്‍. പാലായില്‍ നിന്ന് തുടര്‍ച്ചയായി 13 വിജയവും 52 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനവും അദ്ദേഹം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗണപതറാവു ദേശ്മുഖ് (പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് […]

Share News
Read More

മല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങള്‍ക്ക് മീഡിയ സാക്ഷി

Share News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു […]

Share News
Read More