ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.

കാരണക്കോടം 44- ലാം ഡിവിഷൻ തമ്മനം, നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ നീണ്ട ഏഴു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.യോഗത്തിൽ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായിരുന്നു, കൗൺസിലർ ജോജി കുരീക്കോട്, ഡോക്ടർ ആര്യ, പി എസ് സതീഷ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർക്ക് പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നൽകുകയും. ചെയ്തു..

Read More

സിബിഐക്ക് തടയിട്ട് സര്‍ക്കാര്‍: പൊതു അനുമതി പിന്‍വലിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച്‌ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി ബി ഐയെ നിയന്ത്രിച്ചു കൊണ്ടുള്ള നിര്‍ണായക തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. സി ബി ഐക്ക് നേരിട്ട് ഇടപെടാനുള്ള പൊതുഅനുമതിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സി ബി ഐക്ക് ഇനിമുതല്‍ അനുമതിയില്ലാതെ സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാനാകില്ല അതേസമയം, നിലവില്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ച്‌ നിലവില്‍ […]

Share News
Read More

പാലാരിവട്ടം പാലം പൊളിച്ചുപണിയാം: സംസ്ഥാന സര്‍ക്കാരിന് അനുമതി നൽകി സുപ്രീംകോടതി

Share News

ന്യൂഡൽഹി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അം​ഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ […]

Share News
Read More

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ അദ്ധ്യാപക അവാർഡിന് അർഹനായിരിക്കുന്നു. അഭിനന്ദനങ്ങൾ

Share News

ചെമ്മണ്ണാർ സെ. സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാളും ഇപ്പോൾ വെള്ളയാംകുടി സെ.ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളുമായ ജിജി ജോർജ് സാർ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ അദ്ധ്യാപക അവാർഡിന് അർഹനായിരിക്കുന്നു. അഭിനന്ദനങ്ങൾ Lalu Thomas Dr. Lalu Thomas, Principal, St.Xavier’s Higher Secondary School, Chemmannar, Idukki, Kerala.

Share News
Read More