ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.
ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]
Read More