ബംഗാളിൽ രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: കൊടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിൽ നിലനിൽപ്പു നഷ്ടപ്പെട്ട സി.പി.എമ്മും കോൺഗ്രസും പിടിച്ചുനിൽക്കാൻ ഏത് അറ്റംവരെയും പോകും എന്നതിൻ്റെ ഉദ്ദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പിയുടെ വളർച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എം-കോൺഗ്രസ് സഖ്യചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം,വട്ടിയൂർക്കാവ് മോഡൽ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ […]

Share News
Read More

തി​രു​വ​ന​ന്ത​പു​രം ശ്രീചിത്രയിലെ ഡോക്ടർക്ക് കൊവിഡ്

Share News

തി​രു​വ​ന​ന്ത​പു​രം:തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഒ​രു രോ​ഗി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇരുവരുടെയും രോഗത്തിന്റെ ഉറവിടം അവ്യക്തമാണ്. ഡോക്ടറുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നേരത്തേ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തലസ്ഥാനത്തെ ആരോഗ്യപ്രവർത്തകിടയിൽ രോഗബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Share News
Read More

ക​ണ്ണൂ‍‍​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ല്‍ കോവിഡ് ബാധിതന്‍ : കമ്പാട്ട്മെന്റുകൾ സീല്‍ ചെയ്തു

Share News

കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോ​ഗബാധിതന്‍. കോഴിക്കോട് നിന്നാണ് ഇയാള്‍ യാത്ര തുടങ്ങിയത്. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഇ​യാ​ളുടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ റെ​യി​ല്‍​വേ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും റെ​യി​ല്‍​വെ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​യാ​ളെ കൊ​ച്ചി​യി​ലി​റ​ക്കി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാരന്‍ യാത്ര ചെയ്തത് അടക്കം മൂന്ന് കമ്ബാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്ബേ ഇയാള്‍ ട്രെയിനില്‍ കയറുകയായിരുന്നു […]

Share News
Read More

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒരു കോവിഡ് മരണവും കൂടി. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് മ​രി​ച്ച തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ന്‍ (70) ആ​ണ് കോവിഡ് സ്ഥിരീകരിച്ചത്. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്ബാ​ണ് പ​നി​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും കാ​ര​ണം ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Share News
Read More

ബക്രീദ്:തിരുവനന്തപുരത്ത് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

Share News

തിരുവനന്തപുരം:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ കൂട്ടംകൂടാന്‍ പാടില്ല. ഇത് ഒഴിവാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഖുര്‍ബാനി, വുളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ട സാഹചര്യത്തില്‍ മതിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കണം. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമായവര്‍ സാമൂഹിക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ […]

Share News
Read More

കോവിഡ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം:കോവിഡ് ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് ബാ​ധി​ച്ച ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണം ഇ​ല്ല. ഇ​വ​ര്‍​ക്കാ​യി​രി​ക്കും ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം. […]

Share News
Read More

ഫാ​യിസി​നു മു​ഖ്യ​മ​ന്ത്രിയുടെ അ​ഭി​ന​ന്ദനം

Share News

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം കീ​ഴ്ശേ​രി​യി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് ഫാ​യി​സി​നെ അ​ഭി​ന​ന്ദി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സമൂഹത്തിന് ഒന്നടങ്കം മാതൃകയാവുന്ന വാക്കുകളും പ്രവര്‍ത്തികളുമാണ് ഫായിസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ക്ക് നടുവിലും തളരാതെ മുന്നോട്ടുപോവാന്‍ ഇന്ധനമായി മാറേണ്ടത് ശുഭാപ്തി വിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ നാം പരസ്പരം പ്രചോദിപ്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കുഞ്ഞുങ്ങളും ഏറ്റെടുത്തത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറി. […]

Share News
Read More

പ്ലസ് വൺ സീറ്റ് ഒഴിവ് : തിരുവനന്തപുരം

Share News

തിരുവനന്തപുരം : പേരൂർക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിൽ 2020-21 അദ്ധ്യയന വർഷത്തിലെ പ്ലസ് വൺ സയൻസ്, കൊമേഴ്‌സ് വിഷയത്തിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളതായി പ്രിൻസിപ്പാൾ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് trivandrumsap.kvs.in, 8078222728.

Share News
Read More

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി

Share News

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മ​ഴ​യെ തു​ട​ര്‍​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. ഒ​ന്നാം ഷ​ട്ട​ര്‍ 10 സെ​ന്‍റീ മീ​റ്റ​റും ര​ണ്ടാം ഷ​ട്ട​ര്‍ 20 സെ​ന്‍റീ മീ​റ്റ​റും മൂ​ന്നാം ഷ​ട്ട​ര്‍ 50 സെ​ന്‍റീ മീ​റ്റ​റും ഉ​യ​ര്‍​ത്തി. ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​മു​ണ്ട്.

Share News
Read More

സംസ്ഥാനത്ത് ശക്തമായ മഴ:പലയിടത്തും മണ്ണിടിച്ചില്‍

Share News

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയാണ് വ്യാപകമായ മഴ ലഭിച്ചത്. കോട്ടയം-ചിങ്ങവനം റെയില്‍ പാതയില്‍ റെയില്‍വേ തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം ദിശയില്‍ മഞ്ഞിടിഞ്ഞത്. കൊവിഡ് സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി […]

Share News
Read More