വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

Share News

ആദരാഞ്ജലി വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ കൈ്രസ്തവസാക്ഷ്യവും നേതൃത്വവും നൽകി കടന്നുപോയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർഥിക്കാം.ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്സിംഗർ രണ്ടാം വത്തിക്കാൻ കൗൺസിലിൽത്ത ന്നെ ശ്രദ്ധേയനായി. […]

Share News
Read More

ക്രിസ്തുമസിന് ഒരുക്കമായി വത്തിക്കാനിൽ ആഗമനകാല ചിന്തകൾ കർദിനാൾ റനൈരോ കന്തലമേസാ പങ്കുവെച്ചു.

Share News

കർദിനാൾ കന്തലമേസ 1980 മുതൽ മാർപാപ്പയുടെ വസതിയിലെ വചനപ്രഘോഷകനാണ്. ആഗമന കാലത്തിലെ ആദ്യവെള്ളിയാഴ്ച ഫ്രാൻസീസ് മാർപാപ്പയും, പേപ്പൽ വസതിയിലെ മറ്റ് താമസക്കാരും, റോമൻ കൂരിയായിൽ ഉള്ളവരും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ആണ് ആഗമനകാല വചനചിന്തകൾ കേട്ടത്. സാധാരണ വചനപ്രഘോഷണം പാപ്പയുടെ വസതിക്ക് അടുത്തുള്ള റെഡംത്തോരിസ് മാത്തർ ചാപ്പലിൽ വച്ചായിരുന്നു, എന്നാൽ കോറോണ പ്രോട്ടോകോൾ ഉള്ളതിനാൽ പോൾ ആറാമൻ ഹാളിലേക്ക് മാറ്റുകയായിരുന്നു. അടുത്ത രണ്ട് വചന പ്രഘോഷണങ്ങൾ അടുത്ത രണ്ട് വെള്ളിയാഴ്ചകളിൽ നടക്കും. ഇത്തവണ മരണത്തെ പറ്റിയും, […]

Share News
Read More

വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

Share News

റോമിലെ സാൻ എഡിജിയോ സമൂഹം ലോകം മുഴുവൻ ക്യാപിറ്റൽ പനിഷ്മെൻ്റ് അഥവാ വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി. നവംബർ 30 തിയ്യതി വൈകിട്ട് 7 മണിക്ക് വധശിക്ഷ നിർത്തലാക്കാൻ വേണ്ടി പ്രത്യേകതരത്തിൽ കൊളോസിയം മുഴുവൻ പ്രകാശമാനമാകിയത്. 2001 നവംബർ 30 മുതലാണ് ഈ സമൂഹം ഇത് ആരംഭിച്ചത്. 1786 ൽ ഇറ്റലിയിലെ തോസ്കാന പ്രവശ്യയിലെ ഡ്യൂക്കാണ് ആദ്യമായി ചരിത്രത്തിൽ ഒരു പ്രദേശത്ത് നിന്ന് വധശിക്ഷ ഒഴിവാക്കിക്കൊണ്ട് കൽപ്പന പുറപെടുവിക്കുന്നത്. അത് പിൻചെന്നാണ് സാൻ എഡിജിയോ […]

Share News
Read More

വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച്‌ പ്രാർത്ഥിച്ചു.

Share News

സകല മരിച്ച വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ രണ്ടാം തിയതി വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച്‌ പ്രാർത്ഥിച്ചു. വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സിമിത്തേരിയിലാണ് സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ഈ വർഷം പാപ്പാ കുർബാന അര്‍പ്പിച്ചത്. അതിന് ശേഷം പാപ്പ ബസിലിക്കക്ക്‌ താഴെയുള്ള മുൻ മാർപാപ്പമാരെ അടക്കിയിരിക്കുന്ന അടിപള്ളിയിൽ പോയി പ്രാർത്ഥനയും നടത്തി. കൊറോണ വ്യാപനം മൂലം ഈ വർഷം പൊതുജന പങ്കാളിത്തമില്ലാതെ ആയിരുന്നു ശുശ്രൂഷകൾ എല്ലാം, എന്നാൽ […]

Share News
Read More

റോമിൽ ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി.

Share News

ഇന്ത്യയിൽ നിന്ന് ഹിന്ദു – സിക്ക്‌ മത നേതാക്കളും പങ്കെടുത്തിരുന്നു. റോമിൽ ലോക സമാധാനത്തിനായും, കൊറോണ വ്യാപനത്തിന് എതിരായും ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. റോമിലെ അത്മായ സാമൂഹ്യ സംഘടനയായ സാൻ എദിജിയോയാണ് ഇത് സംഘടിപ്പിച്ചത്. റോമിലെ പിയാസ്സ വെനീസിയക്ക് അടുത്തുള്ള സാൻത മരിയ ഇൻ ആർകയോളി ബസിലിക്കയിലാണ് പ്രാർത്ഥന ശുശ്രൂഷ ഫ്രാൻസീസ് പാപ്പായുടെ യും, കൺസ്റ്റാന്റിനോപ്പിൾ ഏകുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. അതിന് ശേഷം ബസിലികക്ക് അടുത്തുള്ള പിയാസയിൽ വച്ച് […]

Share News
Read More

ഫ്രാന്‍സിസ് പാപ്പയുടെ വസതിയിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു.

Share News

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഫ്രാന്‍സിസ് പാപ്പ താമസിച്ചു വരുന്ന കാസാ സാന്താ മാര്‍ത്തായിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ്. രോഗ ബാധിതനായ വ്യക്തിയെ ഇവിടെ നിന്നും മാറ്റി ഒറ്റക്ക് പാര്‍പ്പിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഒക്ടോബര്‍ 17ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരും ക്വാറന്റീനിലാണ്. കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ സ്വിസ്സ് ഗാര്‍ഡുകളില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കാസാ സാന്താ മാര്‍ത്തയിലെ അന്തേവാസിക്ക് […]

Share News
Read More

അഭയാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയ വൈദികന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.

Share News

വത്തിക്കാൻ സിറ്റി: ആഫ്രിക്കന്‍ അഭയാർത്ഥിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ വൈദികൻ ഫാ. റോബർട്ടോ മൽഗെസിനിയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് വൈദികന്‍റെ കുടുംബത്തെ പാപ്പ നേരിട്ടു കണ്ട് സംസാരിച്ചത്. വൈദികന്‍ നടത്തിയ ത്യാഗോജ്ജലമായ ശുശ്രൂഷകള്‍ക്ക് നന്ദി അറിയിച്ച പാപ്പ മാതാപിതാക്കള്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ട വൈദികന്റെ മാതാപിതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പാപ്പ തന്റെ സന്ദേശത്തിലും പ്രത്യേകം പരാമര്‍ശം നടത്തി. “ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൊല്ലപ്പെട്ട കോമോ രൂപതയിലെ […]

Share News
Read More

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു

Share News

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു… മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക്‌ കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം

Share News
Read More

‘നരഹത്യ’: ദയാവധത്തെ ശക്തമായി അപലപിച്ച് വീണ്ടും വത്തിക്കാന്‍

Share News

വത്തിക്കാന്‍ സിറ്റി: ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാനിലെ വിശ്വാസ തിരുസംഘം. ഇന്നലെ ചൊവ്വാഴ്ച വിശ്വാസ തിരുസംഘം ‘സമരിത്താനൂസ്‌ ബോനുസ്’ അഥവാ ‘നല്ല സമരിയാക്കാരൻ’ എന്ന പേരിൽ ഇറക്കിയ എന്ന രേഖയിലാണ് ദയാവധത്തെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ ‘മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം’, ‘ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ’ എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം […]

Share News
Read More

എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ

Share News

എമരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് മാര്‍പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ്. എമിരറ്റസ് പാപ്പ ആത്മീയ വില്‍പത്രം തയ്യാറാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂൺ മാസത്തിൽ ജര്‍മ്മനിയിലെ തന്റെ സഹോദരനെ സന്ദര്‍ശിച്ച് വത്തിക്കാനില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമായതായാണ് എന്നാണ് ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് വ്യക്തമാക്കിയത്. 93 വയസുള്ള ബെനഡിക്ട് പാപ്പയുടെ ശബ്ദം ദുര്‍ബലമായതായും പീറ്റര്‍ സീവാള്‍ഡ് പറഞ്ഞു. പാപ്പയുടെ മുഖത്തുള്ള വൈറസ് രോഗം മൂലം വളരെയധികം വേദന അനുഭവിക്കുന്നതായും […]

Share News
Read More