ആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ എന്നുള്ള സംശയത്തിനുള്ള മറുപടി.

Share News

പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. ഈ കെട്ടുകൾ പൊട്ടിച്ച് ഊർജ്ജം പുറത്ത് വരുത്തുന്ന പരിപാടിയാണ് ആറ്റംബോംബിൽ നടക്കുന്നത്.

എല്ലാത്തരം മൂലകങ്ങളുടെ ന്യൂക്ലിയസ്സും ഇങ്ങനെ എളുപ്പം പൊട്ടിക്കാനാവില്ല. റേഡിയോ ആക്റ്റീവായ ചില പദാർത്ഥങ്ങളുടെ ന്യൂക്ലിയസ് മാത്രമേ ഇങ്ങനെ എളുപ്പം പൊട്ടിക്കാനാകൂ. യുറേനിയം 235, പ്ലൂട്ടോണിയം 239 എന്നിവയാണ് ഇതിനായി ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്.ഇവ കൂടാതെ കേരളത്തിൻ്റെ കടൽത്തീരത്തെ കരിമണലിൽ കാണപ്പെടുന്ന തോറിയം ഇതിനായി ഉപയോഗിക്കാം.തോറിയത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന യുറേനിയം 233ഉം ഒരു ആണവ പദാർത്ഥമാണ്.

ന്യൂക്ലിയസ്സിൻ്റെ കെട്ടെറിഞ്ഞു പൊട്ടിക്കുവാൻ ഉപയോഗിക്കുന്ന ചെറുകല്ലുകളാണ് ന്യൂട്രോണുകൾ. പ്രോട്ടോണുകളെ ഈ പരിപാടിക്ക് പറ്റില്ല.കാരണം അവയ്ക്ക് പോസിറ്റീവ് ചാർജ്ജുണ്ട്. അതിനെ ന്യൂക്ലിയസ് അടുപ്പിക്കില്ല. വികർഷിച്ച് ഓടിയ്ക്കും.. ന്യൂട്രോണുകളെ വേഗത വർദ്ധിപ്പിച്ച് യുറേനിയം 235 ൻ്റെ ന്യൂക്ലിയസ്സിനു നേരെ തൊടൂത്തു വിടുന്നു.ഇത് ന്യൂക്ലിയസ്സിനെ രണ്ടായി പിളർത്തുകയും അതിൽ നിന്നും ഏതാണ്ട് ഇരുപതിനായിരം TNT ഊർജ്ജം പുറത്തു വരികയും ചെയ്യും.ഇങ്ങനെ പിളരപ്പെടുന്ന ന്യൂക്ലിയസ്സിൽ നിന്നും ഊർജ്ജത്തോടൊപ്പം ധാരാളം ന്യൂട്രോണുകളും പുറത്തു വരുന്നു. ഇവ അടുത്തുള്ള യുറേനിയം അറ്റങ്ങളെ പിളർത്തുന്നു.ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ ഒരു ചെയിൻ റിയാക്ഷനായി മാറുകയും കോടിക്കണക്കിന് ആറ്റങ്ങൾ പിളർക്കപ്പെടുകയും ചെയ്യുന്നു. ഒരാറ്റം പിളർന്നാൽ 20000 TNT ഊർജ്ജമാണ് പുറത്തു വരുന്നതെങ്കിൽ കോടിക്കണക്കിന് ആറ്റങ്ങൾ പിളർന്നാലുള്ള അവസ്ഥ ഊഹിക്കാമല്ലോ?! അങ്ങനെയാണ് ഒരു അറ്റംബോംബ് സ്ഫോടനത്തിൽ നൂറുകണക്കിന് കിലോമീറ്റർ സ്ഥലം അഗ്നിക്കിരയാവുന്നത്. മാത്രമല്ല ഇങ്ങനെ പിളർക്കുമ്പോൾ മറ്റൊരാൾ കൂടി പുറത്തു വരും. അതി വിനാശകാരികളായ ഗാമാറേഡിയേഷൻ.. അത് ശരീരത്തിൽ പതിച്ചാൽ ശരീരം കരിയുക മാത്രമല്ല അയോണികരിക്കപ്പെടുകയും ചെയ്യും. പിളർക്കപ്പെടുന്ന ന്യൂക്ലിയസുകളും റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളാണ്. അവ മണ്ണിൽ ദശലക്ഷക്കണക്കിന് വർഷം വരെ നിലനിൽക്കുകയും ഗാമാ കിരണങ്ങളെ പുറപ്പെടുവിക്കുകയും അത് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഒരു പ്രദേശത്തെ ലക്ഷക്കണക്കിന് വർഷങ്ങളോളം ഒരു ജീവജാലങ്ങൾക്കും ജീവിക്കുവാനാകാത്ത പരിതസ്ഥിതി സൃഷ്ടിക്കുവാൻ ഒരു ആറ്റംബോംബ് സ്ഫോടനത്തിന് കഴിയും.ന്യൂക്ലിയസ്സിനെ പിളർത്തുന്ന പ്രവർത്തനത്തെ ന്യൂക്ലിയർ ഫിഷനെന്നു പറയുന്നു. അറ്റംബോംബുകളെല്ലാം ഇത്തരം ഫിഷൻ ബോംബുകളാണ്.

ഇതിനെക്കാൾ വിനാശകാരികളായ മറ്റൊരു തരം ബോംബുമുണ്ട്. ഹൈഡ്രജൻ ബോംബുകൾ.. അഥവാ ഫ്യൂഷൻ ബോംബുകൾ. ഇവിടെ നടക്കുന്നത് അറ്റംബോംബിൽ നടക്കുന്നതിന് നേരെ വിരുദ്ധമായ ഒരു പ്രവർത്തനമാണ്. അറ്റംബോംബിൽ ന്യൂക്ലിയസ്സിനെ രണ്ടാക്കി പിളർക്കുകയാണെങ്കിൽ ഇവിടെ രണ്ടു ചെറിയ ന്യൂക്ലിയസുകളെ സംയോജിപ്പിച്ച് ഒരു വലിയ ന്യൂക്ലിയസ് ഉണ്ടാക്കുന്ന പരിപാടിയാണ്.ഇങ്ങനെ ന്യൂക്ലിയസ്സുകൾ സംയോജിച്ചാലും ഊർജ്ജം പുറത്തു വരും. ഒരു യൂണിറ്റ് ദ്രവ്യത്തിൻ്റെ സംയോജനത്തിൽ പുറത്തു വരുന്ന ഊർജ്ജം വിഘടനത്തിൽ പുറത്തു വരുന്നതിൻ്റെ ഏതാണ്ട് നാലിരട്ടിയാണ്. അതിനാൽത്തന്നെ ഒരു അറ്റംബോംബിനേക്കാൾ പതിൻമടങ്ങ് വിനാശകാരിയാണ് ഒരു ഹൈഡ്രജൻ ബോംബ്. പക്ഷെ ഇത് അല്പം കൂടി സങ്കീർണ്ണമാണ്.ഒരു ഹൈഡ്രജൻ ബോംബിനെ ട്രിഗർ ചെയ്യുവാൻ ആദ്യം ഒരു അറ്റംബോംബ് പൊട്ടിക്കണം!

അത്യന്തം വിനാശകാരികളാണ് അറ്റോമിക് ബോംബുകൾ.. ഒരു തലമുറയെ മാത്രമല്ല അനേകായിരം പിൻതലമുറകളേയും അത് ഗുരുതരമായി ബാധിക്കും.. അതിനാൽത്തന്നെ ഇത്തരം ആയുധങ്ങൾ ചിന്താശക്തിയില്ലാത്ത ഭരണാധികാരികൾ അത് ഏത് രാജ്യം ഭരിക്കുന്ന രാഷ്ട്രങ്ങളുടേയും തീവ്രവാദ സംഘടനകളുടെയും നിയന്ത്രണത്തിൽപ്പെടുന്നത് ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.

Dr. Prem

കടപ്പാട് പോസ്റ്റ്‌ 🙏

Share News