നിലച്ചുപോയ സാഗര ഗർജ്ജനം.| ഇന്ന് പതിനൊന്നാമത് ചരമ വാർഷിക ദിനമാണ്
പ്രൊഫ. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണത്തെ “സാഗര ഗർജ്ജനം ” എന്ന് പ്രശംസയായി വിശേഷിപ്പിച്ചത്സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു.
ഡോ.അഴീക്കോട് തന്റെപ്രഭാഷക “ധർമ്മo ” ആരംഭിച്ചത് തനിക്കു കേവലം പത്തൊമ്പതോ ഇരുപതോവയസ്സുള്ളപ്പോഴായിരുന്നു .
22 വയസ്സായപ്പോൾ ദീനബന്ധു പത്രാധിപരായി.അതിനും മുൻപേ വാർദ്ധയിൽപ്പോയിഗാന്ധിജിയുടെ ആശ്രമം കാണുകയുംഅവിടെ ഒരാഴ്ച്ചയോളം താമസിക്കുകയുംചെയ്തിരുന്നു.
കണ്ണൂർ ചിറയ്ക്കൽ രാജാഹൈസ്കൂളിൽ അധ്യാപകനായാണ് അഴീക്കോട് പൊതു സമൂഹത്തിലക്ക്പദമൂന്നിയത്. ജീവിതകാലം മുഴുവൻ അധ്യാപകനായി .
ഇടയ്ക്കു കോഴിക്കോട്ദേവഗിരി കോളജിൽ അധ്യാപകനായി.പറവൂർ എസ്.എൻ. ബി.എഡ്.കോളജ്പ്രിൻസിപ്പലായി.
കാലിക്കറ്റ് സർവകലാശാലയിൽ മലയാളം പ്രൊഫസറായി. അവിടെത്തന്നെ പ്രോ-വൈസ് ചാൻസിലറും ആക്ടിംഗ് വൈസ് ചാൻസലുമായി. ദേവഗിരിയിലായിരിക്കേ തലശ്ശേരിയിൽ നിന്ന്കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിയുമായി.
കേരള സാഹിത്യ പരിഷത്തിന്റെപ്രസിഡന്റായി. ഡൽഹിയിൽ നാഷണൽ ബുക് ട്രസ്റ്റ് ചെയർമാനായി. നവഭാരതവേദിയുടെ സ്ഥാപക പ്രസിഡന്റായി. മലയാളത്തിൽവൈജ്ഞാനിക സാഹിത്യത്തിന്റെ വക്താവായി.. സാഹിത്യകാരനും സാഹിത്യ വിമർശകനുമായി.അറിയപ്പെടുന്ന ഗാന്ധിയനായി. അഴീക്കോട്മാസ്റ്റർ കൈവയ്ക്കാത്ത മേഖലകളൊന്നുമില്ലെന്നുമായി.
അരനൂറ്റാണ്ടു കാലം മലയാളത്തിലെ പ്രഭാഷകർക്കിടയിലെ “കിരീടം വയ്ക്കാത്ത രാജാവു ” മായി അഴീക്കോട് മാഷ്.1926 ൽ ജനിച്ച അഴീക്കോട് 2012ലാണ്കാലയവനികയ്ക്കു ള്ളിലേക്കു കടന്നു പോയത്.
പാണ്ഡിത്യത്തിന്റെ മറുപേരായിരുന്നുഅഴീക്കോടെന്നത്. പ്രഭാഷണകലയിൽ സർവ്വായുധാഭ്യാസിയായ അർജുനനായി. എഴുത്തിൽസരസ്വതീ പ്രസാദത്തിന്റെ പ്രതീകമായി.
ഒടുവിൽ തൃശൂരിന്റെ ” പ്രിയ പുത്രനായി “.അമലാ ആശുപത്രിയിൽ സ്വന്തം മരണശയ്യയുടെ തലയ്ക്കലും കാൽക്കലുമായി തന്റെസർവ്വ വിമർശകരെയും അണിനിരത്തി.അവരുടെ നമസ്ക്കാരത്തിനു നേരേ ഹൃദയംകൊണ്ടു കൈ കൂപ്പിയാണു അഴീക്കോട് സാർകാലത്തെ കടന്നുപോയത്.
2012 ജനുവരി24 ന്. ഇന്ന് പതിനൊന്നാമത് ചരമ വാർഷിക ദിനമാണ്. അഴീക്കോടു മാഷ് ഉണ്ടായിരുന്നെങ്കിലെന്നു അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന സർവ്വരും അറിയാതെ ആഗ്രഹിച്ചു പോകുന്നകാലമായിരിക്കുന്നു.
കാലത്തെ കടന്നുപോയ മഹാഗുരുവിന്സ്നേഹ പ്രണാമം.
ഡോ. സിറിയക് തോമസ് .