മാർപാപ്പയും പ്രധാനമന്ത്രിയുമായുള്ള കുടിക്കാഴ്ചയെ വികലമായി ചിത്രികരിച്ചത് പ്രതിഷേധാർഹം| :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

Share News

കൊച്ചി:സർവത്രിക കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയും ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറ്റലിയിൽ നടത്തിയ കൂടിക്കാഴ്ചയെ വികലമായി ചിത്രീകരിച് വിവാദമാക്കുവാൻ ശ്രമിച്ച സംസ്ഥാന കോൺഗ്രസ്‌ പാർട്ടിയുടെ സമീപനം വിശ്വാസികളെ വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്.


അനാവശ്യമായി അനവസരത്തിൽ നടത്തുന്ന അവഹേളനത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്കകൾ അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.
മാർപാപ്പയ്ക്ക് ദൈവത്തെ കാണുവാൻ സാധിച്ചുവെന്ന തരത്തിലുള്ള ഒരു പോസ്റ്റർ ഒരു പ്രധാന പാർട്ടിയുടെ പേരിൽ പ്രചരിക്കുവാൻ ഇടയായത്തിൽ ഉത്കണ്ഠ യുണ്ടെന്നും ക്രൈസ്തവന്യൂനപക്ഷത്തെ അധിക്ഷേപിക്കുവാൻ നടത്തുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിക്കുവാനും നിരോധിക്കുവാനും പാർട്ടി നേതൃത്വം ശ്രദ്ധിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

sabu jose,president kcbc pro life samithi

ശക്തമായ സാമൂഹ്യ പ്രതിഷേധത്തിന്റെപേരിൽ പോസ്റ്റ് പിൻവലിച്ചുവെങ്കിലും മേലിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കുവാൻ പാർട്ടിയും മുന്നണിയും ഗൗരവമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Share News