ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!
ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!
!! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!!
!! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും കറികളും തലയിൽ ഒഴിക്കുക.. ഇങ്ങനെ പോകുന്നു ലീലാവിലാസങ്ങൾ..!!
!! ഇന്നും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നമ്മുടെ കൊച്ചുകേരളത്തിൽ കൈനീട്ടുന്ന, യാചിക്കുന്ന, ക്യൂ നിൽക്കുന്ന, ആട്ടും തുപ്പും കൊള്ളുന്ന ഒത്തിരിയേറെപ്പേർ ഉള്ളപ്പോൾ ആണ് ഇങ്ങനെ ഭക്ഷണം കളിക്കോപ്പായി വലിച്ചെറിയപ്പെടുന്നത്.. . കഷ്ടമാണ് ഈ സംസ്കാരം.!!
!! വിശപ്പ് അറിഞ്ഞിട്ടുള്ളവർക്കേ ഭക്ഷണത്തിന്റെ വില അറിയൂ… ല്ലേ!!!!
കുട്ടിടെ സ്കൂളിലും ഉണ്ടാരുന്നു വേസ്റ്റ് നിക്ഷേപിക്കുന്ന വലിയൊരു കുഴി. ചിലപ്പോൾ ഒക്കെയും കുട്ടിയും അതിനടുത്തുപോയി നോക്കി നിൽക്കാറുണ്ടാരുന്നു. പലതരം കറികളും, മുട്ടയും, ഇറച്ചിയും ഒക്കെ നിറഞ്ഞുകിടക്കുന്നത് കാണാറുണ്ട്. കൊതി ആയിട്ടല്ല..നോക്കി നിൽക്കുന്നത്. ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!
!! ഇന്നത്തെ തലമുറയ്ക്ക് എന്ത് ഭക്ഷണം ല്ലേ. ഒന്ന് വിരൽഞൊടിച്ചാൽ ആഗ്രഹിക്കുന്ന വിഭവം മുന്നിൽ എത്തുമെന്ന് അവർക്ക് അറിയാം..!!!!
ഭക്ഷണത്തിന്റെ വില നന്നായി അറിയാവുന്നതുകൊണ്ട് പറയുവാ. പ്ലീസ് ഭക്ഷണം ഇങ്ങനെ വേസ്റ്റ് ആക്കരുത്. എന്ത് ഭക്ഷണമോ ആയിക്കോട്ടെ. അത് ഭക്ഷണയോഗ്യമായി നമ്മുടെ മുന്നിൽ എത്താൻവേണ്ടി അതിന്റ പിന്നിൽ ഒത്തിരിപ്പേർ ജോലി ചെയ്തിട്ടുണ്ട്. അവരുടെ അധ്വാനത്തെയെങ്കിലും മാനിച്ചുകൂടെ?.!!
By ബിൻസി അമല
NB :- പിക് – ഗൂഗിളിൽ നിന്ന് എടുത്തത്.
Ave Maria Vachanabhishekam