കേരളാ ഹൈക്കോടതിക്ക് രണ്ടു അഡീഷണൽ ജഡ്ജിമാർ കൂടി. പാലാ സ്വദേശിയായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവർ പുതിയ ജഡ്ജിമാർ
by SJ
കൊച്ചി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി.
പാലാ ഭരണങ്ങാനം സ്വദേശിയായ വിജു എബ്രഹാം എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2019 മുതൽ വിജു എബ്രഹാമിൻ്റെ പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു വരുന്നുണ്ടായിരുന്നു.
പിഎസ് സി മുൻ ചെയർമാൻ കെ സി സവാൻ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശ്ശേരി സ്വദേശിയായ നിയാസ് കോഴിക്കോട് ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്.
ഇരുവരും ദീർഘകാലമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.