വാ​ള​യാ​ർ കേ​സ് സി​ബി​ഐ​യ്ക്ക്: വി​ജ്ഞാ​​പ​ന​മി​റ​ങ്ങി

Share News

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി വി​ജ്ഞാ​​പ​ന​മി​റ​ങ്ങി. പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി തു​ട​ര​ന്വേ​ഷ​ണ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ജ്ഞാ​പ​ന​ത്തി​നു​ള്ള നി​യ​മ​ത​ട​സം നീ​ങ്ങി​യ​ത്.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച പോ​ലീ​സ് സം​ഘ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ.​എ​സ്. രാ​ജു ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പ്ര​തി​ക​ളെ വി​ട്ട​യ​ച്ച പോ​ക്സോ കോ​ട​തി വി​ധി ക​ഴി​ഞ്ഞ ആ​റി​ന് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

Share News