
പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾക്കും, തിരിച്ചുവരവിനാവശ്യമായ പ്രവർത്തനങ്ങൾക്കും എന്നും മുൻപിൽ ഉണ്ടാകും. |റോജി ജോൺ MLA
കോൺഗ്രസ്സ് പാർട്ടിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ യുവ MLA മാരും നേതാക്കളും അഭിപ്രായം തുറന്ന് പറയണം എന്ന് ആവശ്യപ്പെട്ട് പല സ്ഥലങ്ങളിൽ നിന്നും വിളിക്കുന്നു. ആ വികാരത്തെ പൂർണ്ണമായും മാനിക്കുന്നു…
വ്യക്തമായ അഭിപ്രായങ്ങൾ ശക്തമായി തന്നെ പറയേണ്ട വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും അത് പറയും. തൽക്കാലം അത് പരസ്യപ്പെടുത്തിയിട്ടില്ല എന്ന് മാത്രം.

തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും കാവൽ മുഖ്യമന്ത്രിയുടെ ‘വൺമാൻ ഷൊ’ ആണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. MLA മാരുടെ സത്യപ്രതിജ്ഞയും നടന്നിട്ടില്ല. അതിനൊക്കെ മുൻപേ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കണം എന്ന് പറയുന്നതിൽ യുക്തി ഇല്ല. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാർട്ടിയുടെ സംഘടനാ നടപടി അനുസരിച്ച് ഇന്നലെയാണ് ആദ്യ യോഗം ചേർന്നതും നിയുക്ത MLA മാരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. തുടർന്ന് കോൺഗ്രസ്സ് പ്രസിഡൻ്റ് ഉചിതമായ തീരുമാനം എടുക്കുക എന്നത് സാമാന്യ സംഘടനാ രീതിയാണ്. ഇക്കാര്യത്തിൽ പ്രവർത്തകരുടെ വികാരങ്ങൾക്ക് അനുസൃതമായി ഉചിതമായ തീരുമാനം തന്നെ ഉണ്ടാകും എന്ന തികഞ്ഞ വിശ്വാസം ഉണ്ട്.
പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾക്കും, തിരിച്ചുവരവിനാവശ്യമായ പ്രവർത്തനങ്ങൾക്കും എന്നും മുൻപിൽ ഉണ്ടാകും. അത് പരസ്യ പ്രസ്താവന നടത്തി മാത്രമെ പാടുള്ളു എന്ന് കരുതരുത്. പറയേണ്ട വേദികളിൽ അത് തീർച്ചയായും തുടർന്നും പറയും. ഒരു കാര്യം ഉറപ്പ് നൽകുന്നു. കോൺഗ്രസ്സ് പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകരുടെ താൽപര്യങ്ങൾക്കൊപ്പം എന്നും ഉണ്ടാകും.ജയ് കോൺഗ്രസ്സ്..

റോഷി ജോൺ MLA