അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ ആക്രമണത്തിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്പ്രതിഷേധിച്ചു.

Share News

കൊച്ചി. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ ആദി വാസി യുവാവായിരുന്ന മധുവിന്റെ ആൾക്കുട്ട ആക്രമണവും കൊലപാതകവും നടന്ന അഗളി അട്ടപ്പാടിയിൽ വീണ്ടും ഒരു ആദിവാസി യുവാവ് സിജുവിനെ കെട്ടി യിട്ടു മർദിച്ചതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.
ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷി പ്പിക്കുന്ന കേരളത്തിന് അപമാനകരമാണെന്ന് ചെയർമാൻ സാബു ജോസ് പറഞു. നിയമം കയ്യിലെടുക്കുവാനും, വസ്ത്രാക്ഷേപം നടത്തുവാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു

ഏത് സാഹചര്യത്തിലും മനുഷ്യജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജാഗ്രത പാലിക്കേണ്ടതാണ്.
കുറ്റംചെയ്ത വ്യക്തിയാണെങ്കിൽപോലും , നേരിട്ട് ശിക്ഷവിധിക്കാനും നടപ്പിലാക്കാനും അവകാശം ഇല്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

Share News