നമ്മൾ എന്ത് ഉദ്ദേശിച്ചു എന്നതല്ല മറ്റേയാൾക്ക് അത് എങ്ങനെ ഫീൽ ചെയ്തു എന്നിടത്താണ് പ്രശ്നം

Share News

സുരേഷ് ഗോപിയുടെ വിവാദവീഡിയോ കണ്ട് രണ്ടു ചേരി തിരിഞ്ഞ് വാക്കുതർക്കമുണ്ടാക്കുന്നവരെ കണ്ടു.

സ്നേഹത്തോടെ പോലും ഒന്നു തൊടാൻ സ്വാതന്ത്ര്യമില്ലെങ്കിൽ എങ്ങനെയിവിടെ ജീവിക്കുമെന്ന് ഭയക്കുന്നവരെക്കണ്ടു.

ഇവിടെ പ്രതികരിച്ച ഭൂരിഭാഗം പേരും പറയാനുദ്ദേശിച്ചത് അങ്ങനെയൊരു കാര്യമേയല്ല എന്നതല്ലേ വാസ്തവം?

ഒരാളുടെ സ്പർശനം അത് അയാൾ ഏത്ര നല്ല അർത്ഥം ഉദ്ദേശിച്ചതാണെങ്കിലും മറ്റേയാൾക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അപ്പോൾ അവിടെവെച്ച് നിർത്തുക. വീണ്ടും അത് ആവർത്തിക്കുന്നതിൽ അധീശത്വത്തിന്റെ ഭാഷയുണ്ട് എന്നത് ശരിയല്ലേ ?

ആ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി.പറയാം

പിതൃതുല്യം, സഹോദരതുല്യം എന്നൊക്കെ പറഞ്ഞു ലൈംഗികാതിക്രമം നടത്തുന്ന മനുഷ്യരെപ്പറ്റിയും ബന്ധങ്ങളുടെ ചുറ്റിക്കെട്ടു കാരണം അതിനോട് പ്രതികരിക്കാനാകാതെ വിഷമിക്കുന്ന കുറേ സാധുമനുഷ്യരെപ്പറ്റിയും ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ എനിക്കറിയാം.

എന്തിനു പറയുന്നു ? മരുമോളുടെ പനി നോക്കാനെന്ന വ്യാജേന അവളുടെ ശരീരത്തിൽ അതികമിച്ചു കയറുന്ന അമ്മായിയമ്മയെക്കുറിച്ചും കേൾക്കാനിട വന്നിട്ടുണ്ട്.

ചുരുക്കത്തിൽ,നമ്മൾ എന്ത് ഉദ്ദേശിച്ചു എന്നതല്ല മറ്റേയാൾക്ക് അത് എങ്ങനെ ഫീൽ ചെയ്തു എന്നിടത്താണ് പ്രശ്നം.

എല്ലാ മനുഷ്യരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പ്രതികരിക്കുന്നതും ഒരേ പോലെയാകണമെന്നില്ലല്ലോ.

ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാനാകാതെ വിഷമിക്കുന്നവരോട് ഒരു കാര്യം പറയട്ടെ.

എനിക്ക് നിങ്ങളുടെ സ്പർശനം comfortable ആകുന്നില്ല. ദയവായി കൈ എടുത്തു മാറ്റുക എന്ന് പറയാനും ഇനി മുതൽ ശീലിക്കുക.

Dr. Anu Sobha Jose.

Share News