രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു.

Share News

ഈ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു; കൈയിലുള്ളവ എന്ത് ചെയ്യണം….

28/11/2022

രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു.എല്ലാ നാണയങ്ങളുമല്ല, മറിച്ച് കോപ്പർ നിക്കൽ (കപ്രോനിക്കൽ) എന്നിവയിൽ നിർമിച്ച നാണയങ്ങളാണ് പിൻവലിക്കുന്നത്.ഇത് സംബന്ധിച്ച് ആർബിഐ ന്യൂ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിന് നിർദേശം നൽകി.

ഇത്തരം നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും.ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്.1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.

ഐസിഐസിഐ ബാങ്ക് നൽകുന്ന വിവരം പ്രകാരം നിർമാണം നിർത്തിയ നാണയങ്ങൾ

ഒരു രൂപയുടെ കപ്രോനിക്കൽ നാണയങ്ങൾ-

50 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ-25 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ-പത്ത് പൈസയുടെ സ്റ്റെയിൻലെസ് സ്റ്റീൽ നാണയങ്ങൾ-പത്ത് പൈസയുടെ അലൂമിനിയം ബ്രോൺസ് നാണയങ്ങൾ-20 പൈസയുടെ അലൂമിനിയം നാണയങ്ങൾ-10 പൈസയുടെ അലൂമിനിയം നാണയങ്ങൾ.

കൈയിലുള്ള ഈ നാണയങ്ങൾ എന്ത് ചെയ്യണംകച്ചവടക്കാരിലും മറ്റുമാണ് ഈ നാണയങ്ങൾ കൂടുതലായി കാണുക. ഇവർക്ക് ഈ നാണയങ്ങൾ ബാങ്കിൽ പോയി മാറ്റി വാങ്ങാം. ബാങ്കിൽ നൽകുന്ന ഈ നാണയത്തിന്റെ അതേ മൂല്യമുള്ള തുക തിരിച്ച് ലഭിക്കും.

Antony M. John

Share News