അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്.
മുളന്തുരുത്തി വെട്ടിക്കൽ സ്‌കൂളിലെ അഞ്ച് കുട്ടികളും, ഒരു അധ്യാപകനുമാണ് വിനോദയാത്രക്കിടയിലെ അപകടത്തിൽ മരിച്ചത്. ഈ അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്.
പ്രീയപ്പെട്ട കൂട്ടുകാരുടെയും, അധ്യാപകന്റെയും ദേഹ വിയോഗത്തിന്റെ വേദനകൾ പലർക്കുമുണ്ടാകും. ജീവിതത്തിൽ നിന്നും അവർ എന്നെന്നേക്കുമായി നഷ്ടമാകുന്ന അനുഭവം പൊള്ളുന്നതാണ്.
അപകടത്തിന്റെ ഭീകര ശബ്ദങ്ങളും കാഴ്ച്ചകളും രക്ഷപെട്ടവരെ വല്ലാതെ ബാധിക്കും. പേടി സ്വപ്നങ്ങളും ഓർമ്മകളും വിട്ട് പോകാൻ കുറെ കാലമെടുത്തേക്കാം. ഇതിനെയൊക്കെ അതിജീവിക്കാൻ പോന്ന മാനസികാരോഗ്യ സഹായവും പിന്തുണയുമൊക്കെ ഉറപ്പാക്കേണ്ടതുണ്ട്.
പ്രാദേശിക ഭരണ സംവിധാനവും, സ്‌കൂളുമൊക്കെ ഈ കാര്യത്തിൽ ശ്രദ്ധ പുലര്‍ത്തണം.
ഇതിൽ നിന്നും രക്ഷപെട്ട ഒരു കുട്ടിയുടെയും മാതാ പിതാക്കളുടെയും വിഷമം നേരില്‍ കാണേണ്ടി വന്നു. കൂട്ടായ്മക്കും, ചങ്ങാത്തത്തിനും വലിയ വില കൽപ്പിക്കുന്ന ഈ പ്രായത്തിൽ രക്ഷപ്പെട്ടതിലെ സന്തോഷമെന്ന സ്വാർത്ഥതയല്ല കണ്ടത്. കൂട്ടുകാർ പോയതിലെ വിഷമമാണ്. വീണ്ടും പള്ളിക്കൂടത്തിൽ പോകുമ്പോൾ ഇനി ഒരിക്കലും വരാത്ത യാത്ര പോയ ആ കൂട്ടുകാരില്ലാത്ത ക്ലസ്സിനെ കുറിച്ചാണ് അവന്റെ വേവലാതി. ഈ മുറിവ് ഉണക്കേണ്ടേ?
വാളെടുക്കുന്ന എല്ലാവരും വെളിച്ചപ്പാടായി ഇറങ്ങി സ്വൈര്യം കെടുത്തുന്ന അവസ്ഥയിൽ എത്തിക്കാതെ തികച്ചും പ്രൊഫഷണലായി തന്നെ ഇത് ആസൂത്രണം ചെയ്യണം.
Vadakkanchery tourist bus accident: School to provide mental health support to survivors
Intervention considered critical for all survivors considering the traumatic experience they had; Kerala chapter of Indian Psychiatric Society volunteers to extend support
Rattled by the tragic accident that killed five of its students and a teacher, Baselios Vidyanikethan Senior Secondary School at Vettickal in Mulanthuruthy is gearing up to offer mental health assistance, including counselling, to students and teachers who survived the accident.
An excursion organised by the school to Ooty ended in tragedy after the tourist bus carrying 42 students and five teachers rammed a KSRTC bus near Vadakkanchery in Palakkad on Wednesday midnight.
The management and parent-teacher association [PTA] are meeting on Monday to discuss the assistance to be extended to the accident survivors,” said school manager Father Kuriakose George.
Mental health intervention is considered critical for all survivors considering the traumatic experience they had. “They [survivors] are likely to face post-traumatic stress disorder and the grief of losing a dear friend when they were together in a joyful moment. Many of them may face nightmares, intrusive memories related to the accident, and real-life images that may stimulate thoughts about it. They should be helped with some kind of mental health intervention either through school counselors or government facilities,” said psychiatrist C.J. John.
Even students who were not part of the tour but are left grief-stricken by the loss of a dear friend or even the teacher may need support. Many students have already started seeking support on their own.
ആര് നേതൃത്വം ഏറ്റെടുക്കും.
(സി ജെ ജോൺ)
Dr cj john Chennakkattu