ഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല.സുപ്രീം കോടതി വിധി സ്വാഗതാർഹം |- കെ .സി .ബി .സി . പ്രൊലൈഫ് സമിതി .

Share News


കൊച്ചി :സ്വവർഗ്ഗവിവാഹം അസാധുവാണെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാ ണെന്ന് കെ. സി .ബി.സി.പ്രോലൈഫ് സമിതി വിലയുരുത്തി.


വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേർന്ന് നടത്തേണ്ട കർമ്മാനുഷ്ഠാനമാണെന്നിരിക്കെഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല.


സ്വവർഗാനുരാഗബന്ധത്തെ സ്വവർഗ്ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവർഗ്ഗവിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.
പങ്കാളിയെ തിരഞ്ഞെടുക്കുവാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തിൽ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താൽ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്കാരത്തിന് യോജിച്ചതല്ല.


സ്പെഷ്യൽ മേരേജ് ആക്ട് സെക്ഷൻ 4 സ്ത്രീയും പുരുഷനും ചേർന്നുള്ള വിവാഹത്തെ വിശേഷിപ്പിക്കുന്നതാകയാൽ അതിനകത്ത് സ്വവർഗ അനുരാഗികളുടെ സഹവാസത്തെസംബന്ധിച്ച തുല്യതയ്ക്ക് പ്രസക്തിയില്ല.

മാതാപിതാക്കൾ ആകാൻ ദമ്പതികൾക്കാണ് അവകാശം എന്നിരിക്കെ അവിവാഹിതരായ വ്യക്തികൾക്കും സ്വവർഗ അനുരാഗികൾക്കും ആ അവകാശം കൈമാറുന്നത് മനുഷ്യവംശത്തിന്റെ സമുന്നതിക്ക് ഗുണകരമായിരിക്കില്ലായെന്നും സമിതി വിലയിരുത്തി.

പാർലമെന്റിൽ നിയമഭേദഗതി വരുത്തി സ്വവർഗ അനുരാഗത്തെ വെള്ളപൂശിക്കൊണ്ട് സ്വവർഗ്ഗ വിവാഹമെന്ന് വിശേഷിപ്പിച്ച് നിയമാനുസൃതമാക്കുവാൻ ശ്രമിക്കുന്നതുപോലും മനുഷ്യ വംശത്തിന് അപകടകരമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

കെ .സി .ബി . സി. ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, ഡയറക്ടർ റവ: ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡൻറ് ജോൺസൺ ചൂരേപ്പറമ്പിൽ , ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻഎന്നിവർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Share News