“ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല”..

Share News

ഇടുക്കിയിലെ പ്രധാനകൃഷി ഏലമാണ്. ഏലക്കാ പറിച്ചാൽ ഉണക്കുന്നതിനു ഡ്രയർ ആണ് ഉപയോഗിക്കുക. അതുകഴിഞ്ഞ് വലിപ്പവും നിറവും അനുസരിച്ച് സോർട്ട് ചെയ്യാൻ ഇപ്പോൾ കമ്പ്യൂട്ടറൈസ്ഡ് സോർട്ടിംഗ് മെഷീനുണ്ട്. രണ്ടിനും വൈദ്യുതി വേണം. എന്നാൽ ഇപ്പോൾ മൂന്നാർ,നെടുങ്കണ്ടം, കുമളി പ്രദേശത്ത് ഇത്തരം കാര്യങ്ങൾക്കു വൈദ്യുതി കണക്ഷൻ കൊടുക്കുന്നില്ല.

പരിസ്ഥിതി ലോല പ്രദേശമാണെന്നതാണു ന്യായം. ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല. ഒരു മലിനീകരണവും സൃഷ്ടിക്കുന്നുമില്ല. ഏലയ്ക്കായ്ക്ക് നല്ല വിലകിട്ടുന്നതിന് അത്യന്താപേക്ഷിതവും. ഏലകൃഷി നിരോധിച്ചിട്ടില്ല. പിന്നെന്തിന് ഈ ലഘുയന്ത്രത്തിനു വൈദ്യുതി നിഷേധിക്കുന്നു?

സോർട്ടിംഗ് മെഷീന്റെ ഫീഡറിലൂടെ ഏലയ്ക്ക ഇട്ടുകൊടുത്താൽ നിറം, വലിപ്പം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് പ്രത്യേകം ഏലയ്ക്കാ കിട്ടും. ഇങ്ങനെ തരം തിരിച്ചാൽ 100 മുതല്‍ 150 രൂപ വരെ കർഷകരുടെ കൈയില്‍ കിട്ടും. ഇതിവിടെ വന്നില്ലയെങ്കിൽ തേനിയിലെ ഇടനിലക്കാരുടെ പക്കലും എറണാകുളത്തെ ബ്രോക്കർമ്മാരും ഈ ലാഭം പങ്കിട്ടെടുക്കുമെന്ന് മാത്രമല്ല തേനി വരെയുള്ള ചരക്കു കൂലിയും സംസ്ഥാനന്തര അധികനികുതിയും പാവപ്പെട്ട കർഷകരുടെ വയറ്റത്തടിക്കും

നിലവില്‍ ഡീസൽ ജനറേറ്റർ വച്ചാണ് സോർട്ടർ പ്രവർത്തിക്കുന്നത്. അതിനും പ്രതിബന്ധം ഇലക്ട്രിക് കണക്ഷനില്ല എന്നതാണ്. ഇത്തരം പരിസ്ഥിതി ന്യായങ്ങളാണ് ജനങ്ങളെ ഭീതിയുടെ നിഴലില്‍ ആക്കുന്നത്.

Joseph Mathew (Jokkuttan)

Share News