പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.

Share News

ആൽബിൻ മാർട്ടിൻ,എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കൻ.

കലാ മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിന്നു കൊണ്ട്ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ ആൽബിൻ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ് . അതുകൊണ്ടുതന്നെ ആൽബിനെ കുറിച്ച് എഴുതാൻ എനിക്ക് ഏറെ സന്തോഷം…പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.

പ്രശസ്ത ക്യാമറാമാനും തൊടുപുഴക്കാരനുമായ മാർട്ടിൻ മിസ്റ്റിന്റെ മകനാണ് ആൽബിൻ,കുഞ്ഞുനാൾ മുതൽ ഫോട്ടോഗ്രാഫിയോട് പ്രത്യേക താൽപര്യം കാണിച്ചിരുന്ന ആൽബിൻ,പിതാവ് മാർട്ടിനിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ ചെറുപ്പത്തിലെ തന്നെ മനസ്സിലാക്കി..

മാർട്ടിൻ ക്യാമറ ചെയ്ത നിരവധി ഷോർട്ട് സിനിമകളിലും ആൽബങ്ങളിലും അവധിദിനങ്ങളിൽ ക്യാമറ സഹായിയായി എത്തിയിരുന്ന ആൽബിനെ കണ്ടു പലരും പറഞ്ഞു .ഈ പയ്യന് പഠനത്തോട് താൽപര്യമില്ലേ,,ഇത് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്,,

ഞാൻ സ്ക്രിപ്റ്റും ഡയറക്ഷനും ചെയ്തിട്ടുള്ള ഷോർട്ട് സിനിമകൾക്കും ആൽബങ്ങൾക്കും,യുപി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആൽബിൻ ക്യാമറ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്,,അതുപോലെ ഞാൻ സ്ക്രിപ്റ്റും ഡയറക്ഷനും ചെയ്ത, റിയലൈസ് എന്ന ഷോർട്ട് ഫിലിമിൽ,ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ആൽബിൻ ആണ്

ആൽബിൻ സ്വതന്ത്രമായി ക്യാമറ ചെയ്ത ആദ്യത്തെ വർക്ക്,മൂന്നുവർഷംമുമ്പ് ദുബായിലുള്ള ജീസ് വേലം കുന്നേൽ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ,കൂടണയാൻ എന്ന ആൽബമാണ്..

അന്ന് എട്ടാം ക്ലാസിലാണ് ആൽബിൻ പഠിക്കുന്നത്,ആൽബിന്റെ പിതാവ് മാർട്ടിനും അമ്മ ആൻസിയും ആയിരുന്നു കൂടണയാൻ എന്ന ആൽബത്തിലെപ്രധാന കഥാപാത്രങ്ങൾ, ലോക്ക് ഡൗൺ സമയത്ത് പുറത്തിറക്കിയ ആ ആൽബം കൂടുതൽ ജനശ്രദ്ധ നേടി..

കലയിലും പഠനത്തിലും,ഒരുപോലെ വിജയം നേടാൻ ഒരു കുട്ടിക്ക് എങ്ങനെയാണ് കഴിയുന്നത്. ഇത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു ചോദ്യം തന്നെയാണ്..നമുക്ക് മറ്റൊരുവിദ്യാർഥിനിയെ പരിചയപ്പെടാം…

മീനാക്ഷി…

സിനിമയിലൂടെയുംടെലിവിഷനിലൂടെയുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായ നമ്മുടെ മീനുട്ടി…പേരും പ്രശസ്തിയും മീനാക്ഷിക്ക് ആവോളം ഉണ്ട്, എന്നാൽ അതൊന്നും മീനാക്ഷിയുടെ പഠനത്തെ ബാധിച്ചില്ല 9 A+ വാങ്ങി ആണ് ഈ വർഷം മീനാക്ഷി പത്താംക്ലാസ് പാസായത്,,കലകൾക്കൊപ്പം പഠനത്തിലും മികവുതെളിയിച്ച ഈ കലാകാരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ…

വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം,പഠനത്തോടൊപ്പം മറ്റേതൊരു മേഖലയിൽ പ്രവർത്തിച്ചാലും,അതിലൂടെ എത്ര പേരും പ്രശസ്തിയും ഉണ്ടായാലും..ആ തിളക്കത്തിൽ മതി മറന്നു പോയാൽ..തീർച്ചയായും അത് പഠനത്തെ ബാധിക്കും..അതുകൊണ്ട് പ്രിയ കുട്ടികളെ..നമ്മുടെ പരിശ്രമങ്ങൾക്ക്, പേരും പ്രശസ്തിയും വിജയങ്ങളുംനമ്മുടെ ജീവിതത്തിൽ ഉറപ്പായും വന്നുചേരും , എന്നാൽ അതിനെ ആഘോഷമാക്കാൻ,ലോകമെങ്ങും അറിയിക്കാൻ നമ്മുടെ വിലപ്പെട്ട സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത്….

ആൽബിൻ മാർട്ടിനിലേക്ക് തന്നെ തിരിച്ചു വരാം…ഒരുപാട് സൂപ്പർ ഹിറ്റ് ആൽബം, ഷോർട്ട് ഫിലിം, സിനിമ,വർക്കുകളുടെ ഭാഗമാകാൻ ആൽബിന് കഴിഞ്ഞിട്ടുണ്ട്,ഇത് താൻ ചെയ്ത വർക്ക് ആണ് എന്ന അഭിമാനത്തോടെ ഒരു ഫോട്ടോയോ, പോസ്റ്ററോ,അല്ലെങ്കിൽ ഷൂട്ടിംഗ് സെറ്റിൽ വച്ച് പരിചയപ്പെട്ട പ്രശസ്തർ ഒപ്പമുള്ള ഒരു സെൽഫിയോ ഒന്നും,ആൽബിൻ തന്റെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തതായി നമുക്ക് കാണാൻ കഴിയില്ല,,ആൽബിന്റെ ഫേസ്ബുക്കിലെ ഫോട്ടോകളും വീഡിയോകളും എല്ലാം അവന്റെ അപ്പനും അമ്മയും ഷെയർ ചെയ്തതാണ്…

പഠിക്കുന്ന സമയത്ത് തന്റെ കലാപ്രവർത്തനങ്ങളിലെ വിജയങ്ങൾ ഒന്നും,തലയിലേറ്റി സന്തോഷിച്ച് ആഹ്ലാദം പങ്കു വച്ച് ആഘോഷമാക്കാൻ ആൽബിൻ മെനക്കെട്ടില്ല, കാരണം വിദ്യാലയത്തിൽ അദ്ധ്യാപകരിൽ നിന്ന് അറിവ് സ്വീകരിക്കുന്നതുപോലെ തന്റെ കലാപ്രവർത്തന മേഖലയിലും എളിമയോടെ നിന്ന് ഗുരുക്കന്മാരിൽ നിന്നും ഓരോ കാര്യങ്ങളും പഠിക്കുകയായിരുന്നുആൽബിൻ …അതുതന്നെയാണ് ആൽബിൻ മാർട്ടിൻ എന്ന കൊച്ചു മിടുക്കൻ ഫുൾ A+ നേടിയതിന്റെ വിജയരഹസ്യം.

വിജയികളായ എല്ലാ മക്കൾക്കും എന്റെ അഭിനന്ദനങ്ങൾ,,,ഈ വർഷം ജയിക്കാൻ സാധിക്കാതെ പോയ മക്കൾ പരിശ്രമിച്ച് വീണ്ടും വിജയിക്കുന്നതിനായി എന്റെ പ്രാർത്ഥന ആശംസകൾ,.

Sabu Arakuzha

Share News