സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും

Share News

സംഘബലംകൊണ്ട് സഭയെ നേരിടാം എന്നു കരുതി വിശ്വാസികളെ ഇളക്കിവിട്ടു പ്രതിരോധം തീർക്കുന്ന വൈദികർ, തങ്ങൾ ജനപ്രതിനിധികളോ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല എന്നു മനസ്സിലാക്കണം…

സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും… സഭാവ്യക്തിത്വത്തിന്റെ അടിസ്ഥാനം ആരാധനക്രമമാണ് എന്നറിയാത്തവരല്ല വൈദികർ. ലത്തീൻ സഭയുടെ ആരാധനാ രീതി മതി എന്നു വാശിപിടിക്കുന്നത്, സ്വന്തം സഭയുടെ പൈതൃകത്തിൽ അഭിമാനം ഇല്ലാത്തതുകൊണ്ടാണ്…

അസ്തിത്വപരമായ ഈ അപകർഷതയുണ്ടാകുന്നത് അറിവുകേടിൽനിന്നാണ്. അവനവന്റെ പൈതൃകത്തിൽ അഭിമാനമില്ലാത്തത് ഒരു അന്തസ്സായി ആരും കരുതരുത്…

അത് അടിസ്ഥാനപരമായി അറിവില്ലായ്മയാണ്. അതു സഭാ മാതാവിൽനിന്ന് സ്വന്തം ആരാധനാ പൈതൃകം ഗ്രഹിക്കാൻ കഴിയാതെപോയതിന്റെ പ്രശ്നമാണ്…

കേരളത്തിൽ ലത്തീൻ സഭയുടെ സ്വാധീനം ഏറ്റവും ശക്തമായ എറണാകുളം കൊച്ചി വരാപ്പുഴ മേഖലയിൽ വളർന്നുവന്നവർ എന്ന നിലയിലും, ആ സഭാപൈതൃകത്തിന്റെ പ്രാഭവത്തിൽ ഐഡന്റിറ്റി ക്രൈസിസിൽ പെട്ടുപോയ ഒരു വിശ്വാസി സമൂഹം എന്ന നിലയിലും, ഈ പ്രശ്നത്തെ അനുഭാവപൂർവ്വം കാണുമ്പോൾത്തന്നെ, അറിവുള്ള വൈദികർപോലും സ്വന്തം സഭയുടെ ഐഡന്റിറ്റിയെ ഇത്രമാത്രം വെറുക്കുന്നത് കഷ്ടമെന്നേ പറയാൻ കഴിയൂ…!

സ്വന്തം പൈതൃകത്തോടുള്ള വെറുപ്പ്‌ സ്വന്തം സഭയിലെ പിതാക്കൻമാരോടുള്ള എതിർപ്പായി വളർന്ന്, ആഗോള സഭയുടെ തലവനോടുതന്നെയുള്ള അനുസരണക്കേടിൽ എത്തി നിൽക്കുന്നു!

സങ്കടകരമാണ് ഈ അവസ്ഥ!

കുടുംബത്തിൽ, കുഞ്ഞായിരിക്കുമ്പോൾത്തന്നെ അപ്പനെ അറിഞ്ഞു വളരുന്നതുപോലെ, വിശ്വാസ പരിശീലന കാലത്ത് സഭാമാതാവിൽനിന്ന് സ്വന്തം പൈതൃകവും പാരമ്പര്യങ്ങളും പഠിച്ചും അറിഞ്ഞും അതിനെ സ്നേഹിച്ചും വളരാൻ കഴിയാതെപോയ ഒരു തലമുറ, ഇപ്പോൾ എല്ലാ അധികാരത്തെയും പിതൃരൂപങ്ങളേയും സ്വന്തം അസ്തിത്വത്തെത്തന്നെയും വെറുത്തു ഗുരുതര അസ്തിത്വ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു…!

ഇതിൽനിന്നു മോചനം നൽകാൻ ആർക്കാണ് കഴിയുക, ദൈവമേ..!!!

Priesthood in the Catholic Church is primarily understood as membership in the Body of Christ and a call to serve the People of God. It essentially exists in Communion with Christ and His Mystical Body which is the Church. A priest can, therefore, validly exercise his mission only in communion with his lawful superiors, especially his Bishop. By isolating oneself from this communion, a priest makes his own mission ‘illicit’ and when appropriately executed, “invalid.” Let us pray for all our priests so that they are guided by the Spirit of Truth, the ‘Communion of the Holy Spirit.’

ഫാ. വർഗീസ് വള്ളിക്കാട്ട്

Former Deputy Secretary General & Spokesperson at Kerala Catholic Bishops’ Council (KCBC)

Share News