നമസ്‌തേ എന്ന വാക്കിന്റെ അർത്ഥം |എന്റെ ആത്മാവ് അങ്ങയുടെ മുന്നിൽ വണങ്ങുന്നു.|എന്നിലെ ആത്മാവ് നിന്നിലെ ആത്മാവിനെ തിരിച്ചറിയുന്നു.|എന്നിലെ ദൈവീകത (ദിവ്യം) നിന്നിലെ ദൈവത്തെ ബഹുമാനിക്കുന്നു.|എന്നിലെ പ്രകാശം നിന്നിലെ പ്രകാശത്തെ അഭിവാദ്യം ചെയ്യുന്നു.

Share News

ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ നമസ്തേ പറഞ്ഞുള്ള അഭിവാദനത്തിന്റെ അർത്ഥം:നമസ്‌തേ (नमस्ते) അല്ലെങ്കിൽ നമസ്‌കാർ (नमस्कार) എന്ന പദം സംസ്‌കൃതത്തിൽ നിന്നാണ് വരുന്നത്,

ഈ പദം 2 വാക്കുകൾ കൂട്ടി ചേർത്താണ് രൂപം നൽകിയിരിക്കുന്നത്:നമസ് (Namas), എന്നാൽ കുമ്പിടുക അല്ലെങ്കിൽ പ്രണമിക്കുക എന്നും തേ (tè) എന്നാൽ നിങ്ങൾ, അതായത് നിങ്ങൾക്ക്. എന്നുമാണ് അർത്ഥമാക്കുന്നത്.

അതിനാൽ, നമസ്തേ എന്നാൽ “ഞാൻ നിങ്ങളെ വണങ്ങുന്നു” എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ആഴത്തിലുള്ള ഒരു ആത്മീയ അർത്ഥം ഈ വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.

വാസ്തവത്തിൽ, നമ്മൾ അഭിമുഖീകരിക്കുന്ന (എന്റെ മുമ്പിൽ നിൽക്കുന്ന) വ്യക്തിയുടെ ആത്മാവിന് മുന്നിൽ നാം നമിക്കുന്നു എന്നതിന്റെ ഒരു മാർഗമാണിത്. തീർച്ചയായും, നമ്മിൽ ഓരോരുത്തർക്കും ഒരു ദൈവിക സത്തയുണ്ട്.

ഈ സാരാംശത്തിനാണ് നാം പ്രണമിക്കുകയും ബഹുമാനം കാണിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മിൽ ഓരോരുത്തരിലും ഉള്ള പവിത്രത തിരിച്ചറിയാനുള്ള ഒരു മാർഗമാണ് കൈകൾ കൂപ്പിയുള്ള നമസ്തേ പറഞ്ഞുള്ള അഭിവാദ്യം.

അതിനാൽ നമസ്‌തേ എന്ന വാക്കിന്റെ അർത്ഥം ഇങ്ങനെ സംഗ്രഹിക്കാം:

എന്റെ ആത്മാവ് അങ്ങയുടെ മുന്നിൽ വണങ്ങുന്നു.

എന്നിലെ ആത്മാവ് നിന്നിലെ ആത്മാവിനെ തിരിച്ചറിയുന്നു.

എന്നിലെ ദൈവീകത (ദിവ്യം) നിന്നിലെ ദൈവത്തെ ബഹുമാനിക്കുന്നു.

എന്നിലെ പ്രകാശം നിന്നിലെ പ്രകാശത്തെ അഭിവാദ്യം ചെയ്യുന്നു.

കൂടാതെ, നമസ് എന്ന പദത്തെ “ഒന്നും എന്റേതല്ല” എന്നും വിവർത്തനം ചെയ്യാം, ഈ വാക്കിന് നമ്മുടെ ” അഹംഭാവം” എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു, നമസ്‌തേ എന്ന അഭിവാദ്യം നമ്മുടെ മുന്നിലുള്ള വ്യക്തിയോടുള്ള നമ്മുടെ വിനയം വ്യക്തമാക്കുന്നതാണ്…

ഇനി മുതൽ നമസ്തേ പറഞ്ഞ് നമുക്ക് പരസ്പരം അഭിവാദ്യം ചെയ്യാം…☺️

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

NB: ഓരോ വാക്കുകളുടെയും വേരുകൾ തേടി പോകുന്ന പാരമ്പര്യമാണ് യൂറോപ്യൻസിന് ഉള്ളത്. ഇറ്റാലിയൻ സൈറ്റുകളിൽ നിന്ന് ലഭിച്ച അറിവുകൾ പങ്കുവയ്ക്കുന്നു.

Share News