ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല…..

Share News

കേരളം പ്രകൃതിരമണീയമാണ്. വളരെ കഴിവും മികവും ഉള്ളവരും നല്ലവരും കൂടുതലുണ്ട്. പക്ഷേ തട്ടിപ്പുകാരും അന്ധവിശ്വാസികളും കപടവിശ്വാസികളും മത- രാഷ്ട്രീയ അടിമകളും വക്രബുദ്ധിക്കാരും വഞ്ചകരും ചതിയന്മാരും കൊലപാതകികളും ഏറെയുണ്ട്. വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരരും വേറെയുമുണ്ട്.

ആരാലും പറ്റിക്കപ്പെടാന്‍ ഇനിയും അനുവദിക്കരുത്. വിദ്യാഭ്യാസം മുതല്‍ കുടുംബാന്തരീക്ഷം വരെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയാധിഷ്ഠിതവും ആക്കുക.

ആട് …

.തേക്ക്…

മാഞ്ചിയം….

ജാപ്പനീസ് കിടക്ക….

എയ്ഡ്സ് നു മരുന്ന്കുടവയർ കുറക്കാൻ ലവണ തൈലം….

നെറ്റ് വർക്ക് മാർക്കറ്റിംഗ് ….

മണി ചെയിൻ ജോലി തട്ടിപ്പ് …

മയക്കുമരുന്ന് …

സ്വര്‍ണക്കടത്ത് …

കള്ളപ്പണം …

സോളാർ തട്ടിപ്പ്…

പരീക്ഷാ തട്ടിപ്പ്…

പി.എച്ച്.ഡിതട്ടിപ്പ് …

ഹണി ട്രാപ്പ്…

PIN നമ്പർ തട്ടിപ്പ്..

.റൈസ് പുള്ളർ…

ബിറ്റ് കോയിൻ….

നാഗമാണിക്യം…

ഇരുതലമൂരി….വെള്ളിമൂങ്ങ…

ശ്രീകൃഷ്ണന്റെ വെണ്ണക്കുടം….

തിരുകേശം….

മോശയുടെ അംശവടി….

യൂദായുടെ വെള്ളിക്കാശ്….

ഷുഗർ പൂർണ്ണമായും മാറ്റൽ…മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ…അങ്ങനെ ,അങ്ങനെ എന്തെല്ലാം………

.ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.

എന്നാലും നമ്മുടെ വിചാരമോ…?ബംഗാളികളും ബിഹാറികളും യുപിക്കാരും ആസാമികളും തമിഴരും തെലുങ്കരും മറാത്തികളും എല്ലാം മണ്ടന്മാര്‍ ആണത്രേ.!നമ്മൾ കേരളീയർ മിടുക്കരും…😂🤩

ഇടയ്ക്കിടെ “മലയാളിയോടാ കളി ” എന്ന് വീമ്പിളക്കലും. വീമ്പിളക്കിന്‌ മാത്രം ഒരു കുറവുമില്ല.എന്തു പറയാൻ ഇപ്പോഴിതാ നരബലിയും. ഇതിലും ഭീകരം ഉണ്ടോ ?

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

Share News