ഈ പോക്ക്‌ ആപത്താണ്. ഇത് കേരളത്തെ നശിപ്പിക്കും. വിരാമം ഇടണം.|പല സ്വയം പ്രഖ്യാപിത ട്രൈനെർമാരും മോട്ടിവേറ്ററുമാരും അനിൽ ബാലചന്ദ്രന്റെ അനിയൻ സഹോദരന്മാരെപോലെയാണ്.

Share News

റോട്ടറി ഇന്റർനാഷനലിന്റെ ‘മെഗാ ബിസിനസ് കോൺക്ലേവ്’ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചുനടന്നപ്പോൾ ‘ട്രൈനെർ‘ അനിൽ ബാലചന്ദ്രൻ ബിസിനസ്‌ കാരെയും സംഘടകരെയും വാതോരാതെ അധിക്ഷേപിക്കുന്നത് വിഡിയോയിൽ നമ്മൾ കണ്ടതാണ്.

കേരള സമൂഹത്തിന്റെ സമീപകാലത്തെ അധഃപധനത്തിന്റെ ഒരു കാഴ്ചയാണ് അത്. പ്രമുഖർ പണം കൊടുത്തു അതിക്ഷേപം ഏറ്റുവാങ്ങുന്നത് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ കാണിക്കുന്നു. തോന്നിവാസത്തിന്റെ മുന്നിൽ – അത് രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക, കലസംബന്ധമായ, മതപരമായതൊക്കെ ആകട്ടെ – നമ്മുടെ പ്രതികരണശേഷി ഇല്ലാതായിരിക്കുകയാണ്. ഒരു ബിസിനെസ്സ്കാരൻ ശ്രോതാവ് ആ ‘ട്രൈനെർ’റെ അഭിമുകികരിച്ചത് ആശ്വാസം തരുന്നു. എന്നാൽ ‘മെഗാ ബിസിനസ്‌ കോൺക്ലെവ്’ സംഘടകർക്ക് ഈ ആക്ഷേപ വർഷം കേട്ടിട്ടും പ്രതികരിക്കാൻ ഒട്ടും തോന്നിയില്ല. മാമ്മന്റെ ശക്തി.

കേരളത്തിൽ വളർന്നുവരുന്ന പൈശാചികശക്തികളുടെ ഒരു ഉദാഹരണമാണ് അനിൽ ബാലചന്ദ്രന്റെ ആ പ്രസംഗം. അദ്ദേഹം ഒരു ഡോക്ടറേറ്റ് ആണത്രേ. ഏതു വിഷയത്തിലാണാവോ? അധിക്ഷേപിക്കുന്നതിലോ? മറ്റുള്ളവരെ നിസ്സാരവത്കരിക്കുന്നതിലോ? കെട്ടിട്ടുപോലുമില്ലാത്ത കസാഖ് യൂണിവേഴ്സിറ്റിയിൽനിന്നാണത്രെ ഈ ബിരുദം. അങ്ങനെ ഒരു യൂണിവേഴ്സിറ്റി ഉണ്ടോ ആവോ? ബിരുദം കച്ചവടമാകുമ്പോൾ വ്യാജ ഡിഗ്രീകൾ ലഭിക്കുന്നത് ആയാസമായിരിക്കുന്ന ഒരു കാലം. പണം കൊടുത്താൽ എന്ത് വിദ്യാഭ്യാസ യോഗ്യതകളും നേടാവുന്ന കാലം. പേയ്‌മെന്റ് സീറ്റുകളെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പേയ്‌മെന്റ് ഡിഗ്രികളും ഡോക്ടറേറ്റുകളും സുലഭം.

അനിൽ ബാലചന്ദ്രന്റെത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ട്രെയിനിങ് എന്ന പേരിൽ പലാ വേദികളിലും നടക്കുന്നത് പലതിരത്തിലുള്ള പ്രഹസനങ്ങളാണ്. നീണ്ട നാവും, എന്തും വിളിച്ചു പറയാൻ മടി ഇല്ലാത്തവരുമാണ് ഇന്ന് സ്വയം ‘ട്രൈനെർ’ എന്ന് വിശേഷിപ്പിച്ച് രംഗത്തുവന്നിരിക്കുന്ന പല പരിശീലകരും. ഇതെല്ലാം കേട്ട് ആസ്വദിക്കുന്ന ഒരുപറ്റം ട്രെയിനികളും!

ഇത്തരത്തിലുള്ള ‘പരിശീലനങ്ങൾക്ക്’ ഇപ്പോൾ മറ്റൊരു ഓമനപെരുമുണ്ട്: ‘മോട്ടിവേഷൻ ക്ലാസ്സ്‌‘ എന്ന്. തോരാതെ സംസാരിക്കാൻ കഴിയുന്ന ആർക്കും മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കാം. റീലുകളിലെ തമാശകൾ പോലെ വിരൽത്തോണ്ടി അടുത്ത ട്രോളിലേക്ക് പോകുമ്പോളേക്കും, ഒരു വിനാടിക മുൻപ് വയ്ച്ച തമാശ മറന്നുപോകുന്നപോലെയാണ്, ഈ മോട്ടിവേഷൻ ക്ലാസുകൾ. ക്ലാസ്സ്‌ കഴിയുമ്പോളേക്കും കേട്ടതെല്ലാം നീരാവി പോലെ മനസ്സിൽനിന്ന് മാഞ്ഞുപോയിരിക്കും.

പല സ്വയം പ്രഖ്യാപിത ട്രൈനെർമാരും മോട്ടിവേറ്ററുമാരും അനിൽ ബാലചന്ദ്രന്റെ അനിയൻ സഹോദരന്മാരെപോലെയാണ്. അവർ പലരും അദ്ദേഹത്തിന്റെ വ്യത്യസ്ത രൂപങ്ങൾ മാത്രമാണ്. ശ്രോതാക്കളെ ആക്ഷേപിക്കില്ലാരിക്കാം എന്നുമാത്രം. ട്രെയിനിങ്ങും മോട്ടിവേഷനുമെല്ലാം ഒരു നിഗുഡാ പഞ്ചനക്ഷത്ര വ്യവസായമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ‌

ഇത്തരത്തിലുള്ള ആഭാസ ട്രെനിങ്-മോട്ടിവേഷൻ മേഖലയെ നിയന്ദ്രിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. എന്നാൽ അതിന് നിയമം കൊടുവരണം എന്ന് ഞാൻ പറയില്ല. നിയമനിർമ്മാനം എല്ലാത്തിനും ഒരു പരിഹാരം അല്ല. നിയമങ്ങളുടെ അതിപ്രസരം നീതിന്യായ വ്യവസ്ഥയെ സ്ഥമ്പിപ്പിക്കുകയാണ്. കേരളത്തെയും. എല്ലാത്തിനെയും നിയമം കൊണ്ട് നിയന്ദ്രിക്കണം എന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല. എന്നാൽ തീർച്ചയായിട്ടും ട്രെയിനിങ്-മോട്ടിവെഷൻ മേഖലക്ക് ‌ മാനദന്ധങ്ങൾ കൊണ്ടുവരണം. നമ്മുടെ കുട്ടികളെയും യുവാക്കളെയും, എന്നുവേണ്ട കച്ചവട പ്രമുഖരെ തെറ്റിദ്ദരിപ്പിക്കാൻ ഇനി അവസരം കൊടുത്തുകൂട. ഒരു പഞ്ചാനക്ഷത്ര കുടിൽ വ്യവസായമായി മറ്റേണ്ടതല്ല ട്രെയിനിങ്-മോട്ടിവേഷൻ മേഖല. പരിശീലകർക്ക് വേണ്ടത്ര പരിചയസമ്പത്തും യോഗ്യതയും നിർദ്ദേശിക്കേണ്ട സമയമായി. അതിന് ഉചിതമായ മാനതണ്ഡങ്ങൾ സർക്കാർ ഇറക്കേണ്ടിരിക്കുന്നു. ഉടനെ.

എന്നെ ആശ്ചര്യപെടുത്തിയ മറ്റൊരു കാര്യമുണ്ട്. ലോകത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന റൊട്ടറി ഇന്റർനാഷണൽ പോലെയുള്ള അന്തർദേശിയ സാമൂഹിക സംഘടന 4 ലക്ഷം രൂപ കൊടുത്ത് അനിൽ ബാലചന്ദ്രനെ ക്ഷണിച്ചു എന്നതാണ്. അദ്ദേഹത്തെ ക്ഷണിക്കാൻ പാടില്ലായിരുന്നു. ബാലചന്ദ്രന്റെ മുൻ പരിശീലന വീഡിയോകൾ അല്പനേരമെങ്കിലും കണ്ടിട്ടുള്ളവർ അദ്ദേഹത്തെ ഇത്തരത്തിലുള്ള പരിപാടിക്ക് ക്ഷണിക്കുകയില്ല. ബാലചന്ദ്രൻ ഇങ്ങോട്ട് 4 ലക്ഷം തരാം എന്ന് പറഞ്ഞാൽ പോലും റൊട്ടറി അദ്ദേഹത്തെ ക്ഷണിക്കാൻപാടില്ലാരുന്നു. പിന്നീട് വേദിയിൽകയറി സംഘടകരെ തുടരെ തുടരെ ആക്ഷേപിക്കുന്നത് കേട്ട് മൗനം പാലിച്ചതും തെറ്റ്. അദേഹത്തിന്റെ മുന്നിൽ അവർ കുമ്പിടേണ്ടിവന്നത് റൊട്ടറി ഇന്റർനാഷണാലിനെ മാത്രമല്ല കേരളത്തെയും നാണം കെടുത്തി. റൊട്ടറി ഇന്റർനാഷണാലിന്റെ പേര് എന്നന്നേക്കും കളങ്കപ്പെടുത്തി.

ട്രെനിങ് മേഖലയിലെ അധഃപദനം ഒറ്റപെട്ടഒന്നല്ല. നമ്മുടെ സിനിമകളിലും സോഷ്യൽ മീഡിയ രംഗത്തും, സാമൂഹിക-സാംസ്‌കാരിക രംഗത്തും രാഷ്രിയരംഗത്തും, നൈറ്റ്ലൈഫ് എന്ന പേരിൽ നടക്കുന്ന അഴിഞ്ഞാട്ടങ്ങളും, മയക്കുമരുന്നിന്റെ വ്യാപനവും, സ്ത്രീപുരിഷ ബന്ധങ്ങളിലെ ഉദാരവത്കരണം എന്നപേരിലെ അഴിഞ്ഞാട്ടങ്ങളും, ക്രിമിനലുകളുടെ വിളയാട്ടവും, വർധിച്ചുവെരുന്ന കൊല, കൊള്ള, വെട്ട്, കുത്ത്, വെട്ടിപ്പ്, തട്ടിപ്പ്, ചതി, ബലാത്സംഗം, പീഡനം എല്ലാം കേരള സമൂഹത്തിന്റെ ഈ അധഃപദനത്തിന്റെ തെളിവുകളാണ് .

ഈ പോക്ക്‌ ആപത്താണ്. ഇത് കേരളത്തെ നശിപ്പിക്കും. ഇതിന് ഉടനെ വിരാമം ഇടണം. സർക്കാരും സന്നദ്ധ സംഘടനകളും മത സാമൂഹിക സാംസ്‌കാരിക നേതൃത്യങ്ങളും നിശബ്ദത തുടരരുത്.

M P Joseph IAS (Fmr)

Former UN & Indian Civil Servant

Share News