സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർമാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും.

Share News

ആരാധന ക്രമവും, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ രാഷ്ട്രീയവും, സാമ്പത്തികവുമായ വിഷയങ്ങളോടാണ് താല്പര്യം ഉള്ളത്. കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മതപരമാണ് എന്ന് തോന്നിയാലും രാഷ്ട്രീയവും സാമ്പത്തികവുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അനുബന്ധിച്ചാണ് കേരളത്തിലെ റിലീജിയസ് ഡിമോഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു സുഹൃത്ത് Changing Kerala എന്ന ബുക്ക് പരിചയപ്പെടുത്തിയത്.

കേരളത്തിൽ ഉള്ള മതങ്ങളെ കുറിച്ചും, ജാതികളെ കുറിച്ചും, അവർ എങ്ങനെ കേരളത്തിൽ എത്തി എന്നതിനെ കുറിച്ചുമൊക്കെ ഒരു ധാരണ തരാൻ മാത്രമാണ് കെ സി സക്കറിയ ശ്രമിച്ചിട്ടുള്ളത്. Demographist എന്ന അദ്ദേഹത്തിന്റെ expertise ന് പുറത്തുള്ള കാര്യങ്ങളിൽ കുറച്ചൊക്കെ തെറ്റുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സുറിയാനി ക്രൈസ്തവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഹൃത്തുക്കളിൽ പലർക്കും എതിരഭിപ്രായം ഉണ്ടെന്ന് മനസിലാക്കുന്നു. ഫേസ്‌ബുക്കിലെ കമന്റിനോ, മെസ്സഞ്ചറിലും വാട്ട്സാപ്പിലും വരുന്ന മെസ്സേജുകൾക്കോ മറുപടി തരാനുള്ള അറിവ് ഇല്ലാത്തതിനാൽ ആർക്കും മറുപടി തരുന്നില്ല.

ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ മുൻപ് ഒരിക്കൽ കണ്ട് സംസാരിച്ചപ്പോൾ ഇങ്ങനെയുള്ള വിഷയങ്ങളെ കുറിച്ച് അദ്ദേഹം ഇന്ത്യയിലും വിദേശത്തും നടത്തിയിട്ടുള്ള പ്രസംഗങ്ങളുടെ സമാഹാരമായ ഒരു ബുക്ക് തന്നിരുന്നു. അദ്ധ്യാത്മീകവും, പാരമ്പര്യപരവുമായ വിഷയങ്ങളെ കുറിച്ച് അത്ര അറിവോ മനസ്സിലാക്കാൻ താല്പര്യമോ ഇല്ല എന്ന് പറഞ്ഞിട്ടുള്ളതിനാൽ ഗിഫ്റ്റായി വീട്ടിൽ ഇരിക്കട്ടെ എന്ന് പറഞ്ഞാണ് തന്നത്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും. വടവാതൂർ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിന് കീഴിലുള്ള OIRSI Publications ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.വടവാതൂർ സെമിനാരിയിലെ OIRSI Publications മായി ബന്ധപ്പെട്ടാൽ കിട്ടും. 800 രൂപയാണ് വില. 730 പേജുള്ള വലിയ ബുക്കാണ്.

ജസ്റ്റിൻ ജോർജ്

Share News