
കാലം കവർന്നു കൊണ്ടുപോകുന്നവർ!|വിശ്വാസത്തിൽ ഡിജോയെപ്പോലെ ഇത്രയേറെ വിശ്വസ്തനായ മറ്റൊരാളെ ചൂണ്ടിക്കാ ണിക്കുവാനും പ്രയാസം.
മറ്റൊരു പ്രിയ ശിഷ്യൻ കൂടി ഇപ്പോൾ
കടന്നു പോയിരിക്കുന്നു. ഏതർത്ഥത്തി ൽ നോക്കിയാലും പാലാ കോളജിൻ്റെ
അഭിമാന സ്തംഭങ്ങളിലെ അഗ്രഗണ്യ
ന്മാരിലൊരാളായിരുന്നു ശ്രീ ഡിജോ
കാപ്പൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ
കൂടി തൻ്റെ നേതൃവൈഭവങ്ങളെ സാ ക്ഷ്യപ്പെടുത്തി ഇരുപത്തിയഞ്ചു വയസ്
തികയും മുൻപ് കേരള സർവ്വകലാശാ
ലാ സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതി
നിധിയായി തെരഞ്ഞെടുക്കപ്പെട്ട ഒരു
പ്രതിഭാധനനായിരുന്നു ഡിജോ.അന്നു മാത്രമല്ല,പിന്നീടുo കേരളയിലെ വൈസ്
ചാൻസിലർമാർക്കെല്ലാം ഡിജോ എന്നും ഒരു ‘ഇഷ്ടപുത്ര’നായിരുന്നുവെ
ന്നതാണ് യാഥാർത്ഥ്യം. അതു തന്നെ സത്യവു൦.

പ്രായ ത്തിൽ കവിഞ്ഞ പക്വതയായി രുന്നു എന്നും കാപ്പൻ്റെ മുഖമുദ്ര. കോള ജിൽ പഠിക്കുന്ന കാലത്തും കാപ്പൻ ശുദ്ധ ശുഭ്ര ഖദർ വസ്ത്രധാരിയായി രുന്നുവെന്നു ഞാനോർക്കുന്നു. ആറടിയടുത്ത പൊക്കo ഏതാൾകൂട്ട ത്തിനിടയിലും ഡിജോയുടെ തല എന്നും ഉയർത്തിനിർത്തി. ഒരിടത്തുo തല താഴ്ത്തേണ്ട ഒരു സന്ദർഭവും ഒരിക്കലും കാപ്പനായിട്ടു ഒട്ടു ഉണ്ടാക്കി യതുമില്ല. സ്വന്തം പാർട്ടിയിലെ കൊടി കെട്ടിയ നേതാക്കൾ പോലും ഡിജോ യെ അന്നും ഒരു തരം ഉൾഭയത്തോടെ കണ്ടുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിലെ അദ്ദേഹത്തിൻ്റെ ഉയർച്ചാ സാദ്ധ്യതകളെയെല്ലാം അവർ തന്നെ അന്നേ ഒന്നിച്ചു വടം കെട്ടി തടയുകയും ചെയ് തു. ! അപ്പോഴും തൻ്റെ ഒരു നേതാവിനോടും ഡിജോ കാപ്പൻ അവിശ്വസ്തത കാണിച്ചില്ല എന്നതായിരുന്നു കാപ്പൻ്റെ മനസ്സിൻ്റെ നന്മ. അധികാര രാഷ്ട്രീയ ത്തിൻ്റെ സാദ്ധ്യതകളെ പാതിവഴിയിൽ ഉപേക്ഷിക്കുവാനായിരുന്നല്ലോ അന്നു൦ ഡിജോയുടെ ധീരമായ തീരുമാനം. പാലായിൽ നിന്നും കോട്ടയത്തു നിന്നും
മാത്രമല്ല, കൊട്ടാരക്കര നിന്നും ഒടുവിൽ കാപ്പനു കിട്ടിയത് രാഷ്ട്രീയത്തിൻ്റെ കലർപ്പി
ല്ലാത്ത കയ്പ്പുനീരായിരുന്നല്ലോ!
ഉറച്ച വിശ്വാസിയും തികഞ്ഞ ഭക്തനു
മായിരുന്നു ഡിജോ. വിശുദ്ധ അൽഫോ
ൻസാമ്മയായിരുന്നു ഇഷ്ട വിശുദ്ധയെ
ന്നും പറയാം. ജീവിതകാലം മുഴുവൻ
അൽഫോൻസാമ്മ ഒരു സഹനദാസി
യായിരുന്നെങ്കിൽ കാപ്പനും തൻ്റെ
അവസാന നാളുകളിൽ സഹിച്ച വേദ
നകൾ ഒട്ടും കുറവായിരുന്നില്ലല്ലോ. ഡി
ജോയുടെ “രാഷ്ട്രീയ പർവ്വ” വും അദ്ദേ
ഹത്തിനു സമ്മാനിച്ചത് വേദനകൾ മാത്രമായിരുന്നുവെന്നത് ഡിജോയെ
അടുത്തറിയാവുന്നവർക്കൊക്കെ
എന്നും ദുഃഖകാരണമായി എന്നതാണു
വാസ്തവം. ഒന്നാം തരം സംഘാടകൻ.
നല്ല പ്രഭാഷകൻ . ഏതു ചാനലുകളിലും സംവാദ വേദികളിലും എതിർപക്ഷക്കാ രുടെ വാദങ്ങളുടെ മുനയൊടിക്കുവാൻ
കാപ്പനു അനായാസം കഴിഞ്ഞിരുന്നു.
തൻ്റെ വാദങ്ങൾക്കു പിൻബലത്തിനാ
വശ്യമായ സ്ഥിതിവിവരക്കണക്കുകളും
എപ്പോഴും കാപ്പൻ കൈവശം വച്ചിരു
ന്നുവെന്നതുo ഞാൻ ശ്രദ്ധിച്ചിരുന്നു.

തെരഞ്ഞെടുപ്പുകളിലൊന്നും സ്വയം സ്ഥാനാർത്ഥിയായി മത്സരിച്ചില്ലെങ്കി ലും തൻ്റെ ആത്മ സ്നേഹിതരായിരുന്ന രണ്ടു പേരുടെ തെരഞ്ഞെടുപ്പു വിജയത്തിൻ്റെ പിന്നിൽ — തൃക്കാക്കരയിൽ പി. ടി. തോമസിൻ്റെയും പാലായിൽ തൻ്റെ ബന്ധു കൂടിയായിരുന്ന മാണി. സി. കാപ്പൻ്റെയും ഇലക്ഷൻ ജയത്തിനു
പിന്നിൽ ഡിജോ കാപ്പൻ്റെ ശക്തമായ
കരങ്ങളായിരുന്നുവെന്നത് സർവ്വർക്കു മറിയാവുന്ന പരസ്യമായ ഒരു രാഷ്ട്രീയ രഹസ്യവുമായിരുന്നു. സംഘാടന സാമ
ർത്ഥ്യത്തിൻ്റെ ഒരു മറുപേരായിരുന്നു
ഡിജോയുടേത് . വ്യക്തി സൗഹൃദങ്ങ ളിൽ ഡിജോ ഒരിക്കലും രാഷ്ട്രീയം
കലർത്തിയിരുന്നതുമില്ല. ആരുമറിയാ
തെ മറ്റുള്ളവരെ സഹായിക്കുന്നതിലാ
യിരുന്നു കാപ്പൻ്റെ കല. കാപ്പൻ്റെ നന്മ
യും പുണ്യവും അതായിരുന്നുവെന്നു
പറയുന്നതിലും അസത്യം അശ്ശേഷമി ല്ലെന്നതാണ് സത്യം!
ഡോ. മിനിയും മക്കളുമായിരുന്നു ഡിജോ
യുടെ ഭാഗ്യം. മിനിയും വളരെ മിടുക്കി
യായിരുന്നുവെന്നു പറയുന്നത് എം. ജി.
യിൽ വി.സി. ചുമതലയിലായിരിക്കേ
സർവ്വകലാശാലയിലെ ബി.എഡ്. സെൻ്ററുകളിൽ മൂന്നു നാലു പ്രിൻസി പ്പൽ പോസ്റ്റുകളിൽ ഒന്നിച്ചൊഴിവുകൾ വന്നപ്പോൾ. ഇൻ്റർവ്യൂ ബോർഡിൻ്റെ ചെയർമാനായി ഞാൻ നാമനിർദ്ദേശം ചെയ്തത് പ്രോ- വൈസ് ചാൻസിലറായിരുന്ന ഡോ. എൻ. രവീന്ദ്രനാഥ് സാറിനെയായിരുന്നു. സിലക്ഷൻ പാനലുമായി
ചേംബറിൽ വന്ന പി.വി.സി. സാർ
മിനിയെക്കുറിച്ചു എന്നോടു പ്രത്യേകം എടുത്തു
പറയുകയുണ്ടായതും എൻ്റെ ഓർമ്മയിലുണ്ട് . പിന്നീടൊരിക്കൽ ഡിജോയോടു മിനിയെ ക്കുറിച്ചു ബോർഡ്ചെയർമാൻ പറഞ്ഞ
പ്രശംസ സൂചിപ്പിച്ചപ്പോൾ കാപ്പൻ്റെ മുഖത്ത് വിരിഞ്ഞഅഭിമാനച്ചിരിയും എൻ്റെ ഓർമ്മയിലു
ണ്ട്. അടുത്ത കാലത്താണല്ലോ കേരള
സർവ്വകലാശാലയിൽ ഭരണസ്തംഭന
മുണ്ടായപ്പോൾ ചാൻസിലറും (ഗവർണർ ) അവിടെ രജിസ്ത്രാറുടെ ചുമതല നൽകിയത് ഡോ. മിനി കാപ്പനായിരുന്നല്ലോ. പ്രോ- വൈസ് ചാൻസിലർ ക്കും വൈസ് ചാൻസിലർക്കും ചാൻസിലർക്കും ഒരാളെ കുറിച്ചു ഒരേ മതിപ്പ്
തോന്നിയിട്ടുണ്ടെങ്കിൽ അതിൽ മിനിക്കു൦ തീർച്ചയായും അഭിമാനിക്കാം !

വിശ്വാസത്തിൽ ഡിജോയെപ്പോലെ ഇത്രയേറെ വിശ്വസ്തനായ മറ്റൊരാളെ ചൂണ്ടിക്കാ ണിക്കുവാനും പ്രയാസം. ദൈവഭക്തിയും ഗുരുഭക്തിയും ഡിജോയ്ക്കു ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളായി രുന്നുവെന്നു പറയണം. എന്നും ഒരു തനി പാലാക്കാരനായിരുന്നു എൻ്റെ പ്രിയ ശിഷ്യൻ ഡിജോ. സ്വന്തം മാതൃവിദ്യാലയത്തെ ഇത്രമേൽ ഹൃദയത്തോടു ചേർത്തു പിടിച്ച മറ്റൊരു വിദ്യാർത്ഥിയുമില്ല. പാലാ രവി സാറും അലക്സ് മേനാമ്പറമ്പിലും ഡിജോയും ഡോ.സാബു.ഡി. മാത്യുവും ജിമ്മിച്ചനുo ജോമോനു (ഓടയ്ക്കൽ) മൊക്കെച്ചേർന്നു പാലാകോളജിൻ്റെ അലുംമ്നി അസോസിയേഷൻ്റെ ജൂബിലി ആഘോഷങ്ങ ൾക്കു വേണ്ടി ദിനരാത്രങ്ങൾ കഷ്ടപ്പെട്ടതും
എൻ്റെ ഓർമ്മയിലുണ്ട്. ഡിജോ
യുടെ ക്ഷമ മാത്രമല്ല ക്ഷമിക്കാനുള്ള കഴിവും
ജൂബിലിക്കാലത്ത് സാക്ഷ്യപ്പെടുത്ത
പ്പെടുകയുണ്ടായി. സർവ്വരോടുo ക്ഷമി
ക്കുന്നതായിരുന്നു എന്നും ഡിജോയു
ശൈലി. മനസ്സിൽ ഒന്നും കൊണ്ടു നടക്കുന്ന രീതിയും ഡിജോയ്ക്കു ഒരിക്കലും ഉണ്ടായി
രുന്നില്ലല്ലോ.
ജീവിതത്തിൽ സൽപ്പേരല്ലാതെ മറ്റൊന്നും സമ്പാദിക്കാത്ത ഒരു പൊതുപ്രവർത്തക മാതൃകയുമായിരുന്നു ഡിജോ കാപ്പൻ. ജനങ്ങ
ളുടെ പൗരാവകാശങ്ങൾക്കുവേണ്ടി ഇത്ര വീറോടെ പോരാടിയ മറ്റൊരു “ന്യൂ ജെൻ” നേതാവും നമ്മുടെ കാല ത്ത് പാലായിൽ ഉണ്ടായിട്ടുമില്ല. ഡിജോ യെപ്പോലെ ഡിജോ മാത്രമെന്നു പറയു വാൻ ഡിജോയെ അടുത്തറിഞ്ഞവർക്കൊന്നും രണ്ടാമതൊ ന്നാലോചിക്കേണ്ടതുമില്ല. ക്ലാസ്സിലിരിക്കു മ്പോഴും ക്യാമ്പസിൽ നടക്കുമ്പോഴും വഴിയിൽ
വച്ചും വീട്ടിൽ വന്നും കാണുമ്പോഴും
വെള്ളയും വെള്ളയുമായി കളങ്കമില്ലാത്ത ചിരിയും കാപട്യമില്ലാത്ത മനസ്സുമായി കൈകൂപ്പി നമസ്ക്കരിക്കുന്ന

പ്രിയശിഷ്യൻ്റെ നല്ലോർമ്മകൾക്കു
മുൻപിൽ ഒരു ഗുരുവിൻ്റെ പ്രാർത്ഥനാ പൂർവ്വമായ സ്നേഹനമസ്ക്കാരം.
ഒപ്പം നിറഞ്ഞ കണ്ണീർ പ്രണാമവും!

ഡോ. സിറിയക് തോമസ് .
