പിറവത്തിന്റെ അനൂപ് ജേക്കബ്:മന്ത്രി പദവിയിൽ രണ്ടാംമൂഴം

Share News

പിറവത്തിന്റെ അനൂപ് ജേക്കബ്:

മന്ത്രി പദവിയിൽ രണ്ടാംമൂഴം

പിറവം: മുൻമന്ത്രി ടി.എം. ജേക്കബിൻ്റെ മകനായ അനൂപ് ജേക്കബ് (49) പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്ത് ലയോള സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി പൂർത്തിയാക്കി. കോളേജ് പഠനം മാർ ഈവാനിയോസിൽ. തുടർന്ന് ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി. കേരള കോൺഗ്രസ് (ജേക്കബ്) വിദ്യാർഥി വിഭാഗമായ കെ.എ സ്.സി.യിലൂടെ യൂത്ത് ഫ്രണ്ടിലെത്തി. യുത്ത് ഫ്രണ്ടിന്റെ സംസ്ഥന ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും

പ്രവർത്തിച്ചു. പിതാവിൻ്റെ വേർപാടിനെ തുടർന്ന് 2012-ൽ പിറവത്ത് കന്നിയങ്കത്തിലൂടെ നിയമസഭയിലെത്തി.

ഭക്ഷ്യ സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി. 2016-ലും 2021-ലും വീണ്ടും ജയിച്ച് നിയമസഭാംഗമായി.

2026 – ൽ 44681 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വീണ്ടും മന്ത്രി പദവിയിലേക്ക്.

ഭാര്യ: അനിലാ അനൂപ് ജേക്കബ് (പിറവം ബി.പി. സി. കോളേജിൽ അസി.പ്രൊഫസറായിരുന്നു). മക്കൾ: ടി.എം. ജേക്കബ് (മലേഷ്യയിൽ ബിടെക് വിദ്യാർഥി), ലിറാ അനൂപ് (തിരുവനന്തപുരത്ത് ഇൻറർ നാഷണൽ സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി).

Share News