ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ…

Share News

സ്നേഹവും,കരുണയും വറ്റാത്ത മനസ്സുകൾ നമുക്കിടയിൽ ഇന്നുമുണ്ട്.എല്ലാം നഷ്ടപ്പെട്ടവർ ഉള്ളിലൊതുക്കുന്ന കണ്ണീർ സ്നേഹ സ്പർശത്തിലൂടെ തുടച്ച് നീക്കാൻ ശ്രമിക്കുന്നവർ.

ആ നന്മ വറ്റാത്ത സ്നേഹത്തിന് മാതൃകയാണ് മൂവാറ്റുപുഴ പൈങ്ങോട്ടൂരിലെ, എൻ്റെ നാട്ടുകാരൻ ഞങ്ങളുടെ വേണു ചേട്ടൻ. ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ…

സനീഷിൻ്റെ ദുഃഖത്തിന് മുന്നിൽ വേണുച്ചേട്ടൻ സഹായഹസ്തം നൽകുന്നത് തൻ്റെ സമൃദ്ധിയിൽ നിന്നല്ല,മറിച്ച് തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണെന്നത് ഈ സ്നേഹത്തിൻ്റെ ആഴം കൂട്ടുന്നു. ഏകദേശം 51000 രൂപയോളം ഇതുവഴി സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ നന്മ വഴിയിൽ വേണുച്ചേട്ടന് ഒപ്പം നടക്കുവാൻ മൂവാറ്റുപുഴ എം.എൽ എ മാത്യു കുഴൽനാടനും, ഞാനും കടയിലെത്തി അദ്ദേഹത്തെ കണ്ട്, ഇത്തവണത്തെ മുടിവെട്ട് വേണുച്ചേട്ടനെ കൊണ്ട് ചെയ്യിച്ചു.

സഹജീവിയുടെ വേദനയ്ക്ക് പരിഹാരം കാണാൻ തൻ്റെ പരിമിതികളെ പോലും സാധ്യതകളാക്കി മാറ്റുകയാണ് ഇദ്ദേഹം. ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ മുന്നിൽ അസാധ്യങ്ങളെ കുറിച്ചല്ല,തന്നാൽ സാധിക്കുന്ന വഴികളെ കുറിച്ചാണ് വേണുച്ചേട്ടൻ ചിന്തിക്കുന്നത്.ഭാര്യയും പിഞ്ചുമകളും അടങ്ങുന്ന സനീഷിൻ്റെ കുടുംബത്തിന് കരുതലാവാൻ, സനീഷിനെ തൻ്റെ ജീവിതത്തിലേക്ക് തിരിക്കെ കൈ പിടിക്കാൻ ഞങ്ങളും വേണുച്ചേട്ടനൊപ്പം കൈകോർക്കുന്നു. നിങ്ങളും ഞങ്ങൾക്കൊപ്പം തന്നാൽ ആവും വിധം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ..

സനീഷിൻ്റെ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Bank Account Details:Acc Name :- Remya SaneeshAcc No :- 358002010013654IFSC Code :- UBIN0535800Branch :- KadavoorBank :- Union BankG-Pay :- 9947412141

Dean Kuriakose

Share News