
വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ.| മരണ സംഖ്യ കൂടി വരുന്നു..|84 പേരുടെ മരണം സ്ഥിരീകരിച്ചു
രാത്രി, ഭൂമി തന്നെ ഒലിച്ചു വരുമ്പോൾ, മരങ്ങൾ, താമസസ്ഥലങ്ങൾ മറ്റെല്ലാം കടപുഴകി വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരും മൃഗങ്ങളും ഒന്നും അറിയാതെ കൂടെ ഒഴുകി പോകുന്നു..
തൊട്ടടുത്തുള്ളവർ വിറങ്ങലിച്ചു നിൽക്കുന്നു.
ഒന്നും ചെയ്യാനാകാതെ!
നിസ്സാഹരായി നോക്കിനിൽക്കാൻ മാത്രം കഴിയുന്ന എത്രയെത്ര ആളുകൾ..
വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ. മരണ സംഖ്യ കൂടി വരുന്നു..

ഇന്ന് വെളുപ്പിന് വയനാട്ടിലെ ചുരൽമലയിൽ ഉണ്ടായ ദുരന്തത്തിൽ ഈ സമയം വരെ 84 പേരുടെ മരണം സ്ഥിരീകരിച്ചു.🙏
നുറിൽ അധികം കുടുംബങ്ങൾ ഒലിച്ചുപോയെന്ന് അറിയുന്നു.അതുകൊണ്ട് മരണസംഖ്യ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. 🙏
നമ്മുടെ പ്രാർത്ഥനയും പിന്തുണയും ആവശ്യമുള്ള സമയം 🙏
വയനാട് ജില്ലയിലെ വിവിധ രൂപതകളിലെ പ്രൊ ലൈഫ് പ്രവർത്തകർ ജീവസംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ നന്ദി. 🙏
രക്തം ദാനം ചെയ്യുവാൻ വ്യക്തികൾ മുന്നോട്ടുവരണം. 🙏
തുടർന്നുള്ള ദിവസങ്ങളിലും വിവിധ ഇടപെടലുകൾ വേണ്ടിവരും. 🙏
സസ്നേഹം,
സാബു ജോസ്, എറണാകുളം. 9446329343*


