ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും |കാശ്മീർ ഫയൽസ് …|കഥയല്ലിത് ജീവിതമാണ് . കാണണം . കണ്ടിരിക്കണം ഈ സിനിമ |

Share News

. കാശ്മീർ ഫയൽസ് കണ്ടു .

ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു . ആസാദി മുദ്രാവാക്യം താളത്തിൽ കൊട്ടിപ്പാടുന്നത് ആർഎസ്‌എസിനെ എതിർക്കാനാണെന്നു കരുതുന്നവർ ഈ സിനിമ കാണണം . നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിളിക്കുന്നത് തീവ്രവാദത്തിന്റെ , ഇന്ത്യ വിരുദ്ധതയുടെ മുദ്രാവാക്യമാണെന്ന് ഈ സിനിമ നിങ്ങൾക്ക് മനസ്സിലാക്കി തരും .

കശ്മീരിലെ ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള ആഖ്യാനം ചമക്കുന്ന മലയാളി ഇടത് ലിബറലുകൾക്ക് കനത്ത പ്രഹരമാണ് വിവേക് അഗ്നിഹോത്രി ഏൽപ്പിച്ചിരിക്കുന്നത് . രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈദ്ധാന്തിക പരിസരമൊരുക്കുന്ന ജെഎൻയുവിലെ ഇടത് അദ്ധ്യാപകരെയും ചിത്രം തുറന്നു കാണിക്കുന്നു . തീവ്രവാദികളെ ഭയന്ന് സത്യം വളച്ചൊടിച്ച് കള്ളം റിപ്പോർട്ട് ചെയ്യേണ്ടി വന്ന കശ്മീരിലെ മാധ്യമ പ്രവർത്തനവും സിനിമയിലുണ്ട് . അത് കണ്ടപ്പോൾ ഓർമ വന്നത് ബിജെപിക്ക് ഗുണകരമാവാതിരിക്കാൻ വേണ്ടി ജിഹാദികൾക്കെതിരായ വാർത്തകൾ മനഃപൂർവം മുക്കാറുണ്ടെന്ന് സമ്മതിച്ച മലയാളി മാധ്യമ പ്രവർത്തകയെയാണ് .

പുഷ്കർ നാഥ് എന്ന കാശ്മീരി പണ്ഡിറ്റായി അവിസ്മരണീയമായ പ്രകടനമാണ് അനുപം ഖേർ കാഴ്ച വച്ചിരിക്കുന്നത് . കാശ്മീരി ഹിന്ദുവായ അനുപം ഖേർ ആ വൈകാരികത പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ജീവിച്ചിരിക്കുകയാണ് സിനിമയിൽ .

കശ്മീരിലെ ഹിന്ദുവിന് ഇന്നലെകളിൽ സംഭവിച്ചത് നാളെ കേരളത്തിലെ ഹിന്ദുവിന് സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട . അതിനു വേണ്ട പശ്ചാത്തലമെല്ലാം ഒരുങ്ങി കഴിഞ്ഞു . അഫ്ഗാനിസ്ഥാനിലും സിറിയയിലും കാശ്മീരിലും പോയി മനുഷ്യരെ കൊല്ലാനും ചാവാനും മലയാളികളായ ചിലർ തയ്യാറാവുന്നുണ്ടെങ്കിൽ ഏത് നിമിഷവും ആ മാർഗം സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ആയിരക്കണക്കിന് ജിഹാദി തീവ്രവാദികൾ നമുക്കിടയിൽ ഉണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ . അവർ കാത്തു നിൽക്കുന്നത് നല്ല അവസരത്തിനായി മാത്രമാണ് .

ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും .

കാശ്മീർ ഫയൽസ് …കഥയല്ലിത് ജീവിതമാണ് .

കാണണം . കണ്ടിരിക്കണം ഈ സിനിമ

. ✍️സന്ദീപ് വാര്യർ

Thomas Kurian Btv

Share News