ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.

Share News

ലിമിറ്റ് വിട്ടുള്ള മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് ഹൈ റിസ്ക് കാലമാണ് ഓണം.

ഓണമല്ലേ ഇത്തിരി കുടിച്ചാൽ ഒരു കുഴപ്പവുമില്ലെന്ന് ചൊല്ലി പെഗ്ഗടിക്കാൻ വിളിക്കുന്ന ജന്മങ്ങൾ ധാരാളമുണ്ടാകും .വീണ്‌ പോയാൽ കുടി ശീലം മാവേലി മട്ടിലൊരു വരവ് വരും .പോകാതെ ഒപ്പം കൂടാൻ ശഠിക്കുന്ന മാവേലി.

അത് കൊണ്ട് ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.പണ്ട് കുടിച്ചു കൂത്താടി നടന്ന ആർക്കെങ്കിലുമൊക്കെ ഈ പോസ്റ്റ് ഷെയർ ചെയ്യാം.

സൽക്കരിക്കാനായി ഗ്ലാസ്സിൽ മദ്യവുമായി ഇറങ്ങാനിരിക്കുന്നവർക്കും ഷെയർ ചെയ്യാം .ഈ ഓണത്തിന് മദ്യവില്പനയിൽ റെക്കോർഡ് വേണ്ട.

(ഡോ . സി. ജെ .ജോൺ)

Share News