.. “പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം”| ശ്രീ ആർ ശ്രീകണ്ഠൻ നായർ

Share News

പ്രിയമുള്ളവരേ,

“രണ്ട് രീതിയിൽ നമുക്ക് ജീവിക്കാം, ഒന്നുകിൽ ഭക്ഷണമൊക്കെ കഴിച്ച് ആർഭാടമായി സ്വന്തം കാര്യം നോക്കി നമ്മുടെ ജീവിതം ജീവിച്ച് തീർക്കാം. അല്ലെങ്കിൽ പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം”

സീന്യൂസ് ലൈവിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് ഫ്‌ളവേഴ്‌സ് ടിവി എം ഡി യും, 24 ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ശ്രീ ശ്രീകണ്ഠൻ നായർ പറഞ്ഞ അർത്ഥവത്തായ വക്കുകൾ.

സമൂഹത്തിൽ സത്യത്തിന്റെ സൗരഭ്യം പരത്താൻ ആഗ്രഹമുള്ള ഏതാനും പ്രവാസി മലയാളികൾ നടത്തുന്ന സീന്യൂസ് ലൈവ് വിജയകരമായി അതിന്റെ രണ്ടാം വാർഷികം ഏപ്രിൽ 23 ഞായർ വൈകിട്ട് 5 മണിക്ക് എറണാകുളം പാടിവട്ടം അസ്സീസിയ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെട്ടു.

വിളിക്കപ്പെട്ട ക്ഷണിതാക്കളാൽ നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ബഹുമാനപ്പെട്ട ഗോവ ഗവർണ്ണർ ശ്രീ ശ്രീധരൻ പിള്ള സർ രണ്ടാം വാർഷികവും അവാർഡ് നിശയും ഉദ്‌ഘാടനം ചെയ്തു.

കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരുന്നു. ശ്രീ ശ്രീകുമാരൻ തമ്പി, ശ്രീ ശ്രീകണ്ഠൻ നായർ, ശ്രീ ഭദ്രൻ മാട്ടേൽ, ശ്രീമതി ദയാ ഭായി, ശ്രീ ജോണി ആന്റണി, ശ്രീ ബേബി ജോൺ കാലയന്താനി, ശ്രീ പി യു തോമസ്, ശ്രീ പ്രവീൺ മോഹനൻ തുടങ്ങിയ പലരുടെയും മഹനീയ സാന്നിധ്യം ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.

അനേകരുടെ കഠിനാധ്വാനവും പരിശ്രമങ്ങളുമാണ് ഈ വിജയ യാത്രയുടെയും വാർഷികാഘോഷങ്ങളുടെയും വിജയത്തിന് പിന്നിൽ. നിസ്വാർത്ഥമായിപ്രാർത്ഥനകൊണ്ടും, പ്രയത്നങ്ങൾക്കൊണ്ടും, സാന്നിധ്യംകൊണ്ടും സഹായങ്ങൾക്കൊണ്ടും സീന്യൂസ് ലൈവിനെ സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. വാർഷികവും തുടർപരിപാടികളും വിജയിക്കാൻ ദീർഘനാളായി പരിശ്രമിച്ച് കൊണ്ടിരുന്ന അവാർഡ് കമ്മിറ്റി, ഫൈനാൻസ് കമ്മിറ്റി, ഡിസൈൻ ടീം, ഡയറക്ടർ ബേർഡ്, തുടങ്ങി എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.

സീന്യൂസ് ലൈവ് രണ്ടാം വാർഷികാഘോഷങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനം.

ചടങ്ങുകളിൽ നേരിട്ടോ, ഓൺലൈൻ ആയോ പങ്കെടുത്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ചെറിയ തുടക്കങ്ങളാണ് പലപ്പോഴും വലിയ വിജയങ്ങളായി മാറുക..

സീന്യൂസ് ഒരു ചെറിയ തുടക്കം, പക്ഷെ നമ്മുക്ക് വലിയ സ്വപ്നങ്ങളുണ്ട്…

ഒരുമിച്ച് മുന്നേറാം, കാരണം ലക്ഷ്യം വളരെ വലുതാണ്.

(ജോ കാവാലം)

nammude-naadu-logo
Share News