തൃക്കാക്കര-ഒറ്റക്കാലി കലുങ്ക്-പാലം നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ ഒരുകോടി 27 ലക്ഷം രൂപ അനുവദിച്ചു.|ഉമ തോമസ് എം എൽ എ

Share News

ഒറ്റക്കാലി കലുങ്ക്-പാലം നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ ഒരുകോടി 27 ലക്ഷം രൂപ അനുവദിച്ചു.

തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടച്ചിറ- മഞ്ചേരിക്കുഴി റോഡ് പള്ളിക്കര,കുന്നത്ത്നാട് ഭാഗത്തേക്ക് എളുപ്പത്തിൽ കടന്നുപോകാവുന്ന ഒന്നാണ്.

എന്നാൽ മഞ്ചേരിക്കുഴി റോഡിൽ ഡി.ഡി ഡയമണ്ട് വാലിക്ക് സമീപമുള്ള ഒറ്റക്കാലി കലുങ്ക് ജീർണാവസ്ഥയിലും,ചെറിയ മഴ പെയ്യുമ്പോൾ പോലും ഗതാഗതം സാധ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നിരവധി ഫ്ലാറ്റുകളിലും, വീടുകളിലുമായി നൂറ്കണക്കിന് ജനങ്ങൾ വസിക്കുന്ന ഈ മേഖലയിൽ കലുങ്ക് പുനർ നിർമ്മിക്കുക എന്നുള്ളത് പരിസരവാസികളുടെ നിരന്തര ആവശ്യമായിരുന്നു.

മാധ്യമങ്ങൾ അടക്കം ഈ കലുങ്കിൻ്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് . നിലവിൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ള അത്താണി പാലം പുനർനിർമിക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടതും ഈ റോഡിൽ കൂടിയാണ്.

ഈ ജനകീയ ആവശ്യം പരിഗണിച്ചാണ് ഒരുകോടി 27 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ അനുവദിച്ചത്.

*നിലവിൽ കലുങ്ക് ആണെങ്കിലും എട്ടര മീറ്റർ നീളവും എട്ടു മീറ്ററോളം വീതിയിലും പാലമായിട്ടാണ് നിലവിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഫ്ലഡ് ലെവലിൽ നിന്നും 90 സെൻറീമീറ്ററോളം ഉയരവും ഉണ്ടാകും. ഭാവിയിലെ വാഹനത്തിരക്കും ആവശ്യകതയും പരിഗണിച്ചാണ് വീതി കുറഞ്ഞ ബോക്സ് കൾവെർട്ടോ , കലുങ്ക് രീതിയിലോ നിർമ്മിക്കാതെ പാലമായിട്ട് നിർമ്മിക്കുന്നത്.*

പി.ഡബ്ല്യു.ഡി ബ്രിഡ്ജസിനാണ് നിർമാണ ചുമതല.

ഒരു കോടി രൂപ വരെ പദ്ധതികൾക്ക് മാത്രമാണ് കളക്ടർക്ക് ഭരണാനുമതി നൽകാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഭരണാനുമതി ലഭിക്കുവാൻ തിരുവനന്തപുരം ഫിനാൻസ് വകുപ്പിലേക്ക് ഫയൽ കളക്ടറേറ്റിൽ നിന്നും അയക്കുന്നതാണ്.തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരം വർക്കിന് ഭരണാനുമതി ലഭിക്കുന്നതാണ്.

ഉമ തോമസ് എം എൽ എ

Share News