ആത്മബന്ധങ്ങൾക്ക് സൗഹൃദങ്ങൾക്ക് അതിർവരമ്പുകളില്ല. അവരുടെ സാമീപ്യം മനസിൽ ആഗ്രഹിക്കുമ്പോൾ അവർ നമ്മേ തേടിയെത്തും
ആത്മബന്ധങ്ങൾക്ക് സൗഹൃദങ്ങൾക്ക് അതിർവരമ്പുകളില്ല. അവരുടെ സാമീപ്യം മനസിൽ ആഗ്രഹിക്കുമ്പോൾ അവർ നമ്മേ തേടിയെത്തും… ആലപ്പുഴക്കാരനെങ്കിലും മഹാനഗരം എന്നെ കൈനീട്ടി സ്വീകരിച്ചു. കൊച്ചിയുടെ സാംസ്കാരികനഭസായ ചാവറ വലിയ മനുഷ്യരിലൂടെ കടന്നുപോകാൻ എനിക്കവസരം തന്നു.. .നമ്മുടെ മനസിൽ അവർ മാത്രമല്ല അവരുടെ മനസിൽ ഞാനുമുണ്ടെന്ന് തിരിച്ചറിയുന്നു. ..തെരഞ്ഞെടുപ്പു ഗോദയിൽ ഞാനുമുണ്ടെന്നറിഞ്ഞ് ആശംസകളർപ്പിക്കാൻ അവർ നേരിട്ടെത്തി. ഒരായിരം നന്ദി… പ്രശസ്ത തിരക്കഥാകൃത്തും സിനിമാ മാധ്യമ വിചാരകനുമായ ജോൺ പോൾ, പ്രശസ്ത നാടക സംവിധായകനും സംഗീത നാടക അക്കാദമിയുടെ മുൻ വൈസ് ചെയർമാനുമായ […]
Read Moreഒറ്റയ്ക്ക് തളരാതെ ഒരുമിച്ചുവളരാം ! – 22 11 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]
Read Moreഇതെല്ലാം കണ്ടു കൊണ്ട് ഇന്ന് മാനത്ത് വിരിയുന്ന നക്ഷത്രം നീ തന്നെയാകും ജോക്കുട്ടാ…
മുഴുവൻ വായിക്കണം കേട്ടൊ !!! മുൻ മന്ത്രി പി ജെ ജോസെഫിന്റെ പുറ പ്പുഴയിലെ വീട്ടിലെത്തുന്ന എല്ലാവര്ക്കും സുപരിചിതനാണ് ജോക്കുട്ടൻ എന്ന് വിളിപ്പേരുള്ള ജോമോൻ ജോസഫ്.അടുപ്പമുള്ളവർ ജോ എന്നും.,ജോക്കുട്ടൻ എന്നും വിളിക്കും. ചെറുപ്പത്തിലേ അസുഖക്കാരനായിരുന്നെങ്കിലും വീട്ടുകാർ ഏറ്റവും സ്നേഹനിധിയായാണ് വളർത്തിയത്.പി ജെ ജോസെഫിന്റെ സ്റ്റാഫായ സുധീഷ് കൈമൾ.,ബ്ലെയ്റ്റ്സ്.,സലീം.,ഷാജി അറയ്ക്കൽ.,ഹരിദാസ് എന്നിവർക്കും ജോക്കുട്ടൻ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. അസുഖ ബാധിതനായതിന്റെ പേരിൽ ഒരിക്കലും ഒരു അവഗണനയും ജോക്കുട്ടന് ഉണ്ടായിട്ടില്ല.മിക്കവാറും വീടിന്റെ മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു.വരുന്ന പാർട്ടി […]
Read Moreചിഹ്നം അനുവദിക്കുന്നതിന് കത്ത് 23നകം സമർപ്പിച്ചാൽ മതി
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസം (നവംബർ 23) വൈകിട്ട് മൂന്നിന് മുമ്പ് സമർപ്പിച്ചാൽ മതിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ പാർട്ടി ഭാരവാഹികളുടെ കത്ത് ഹാജരാക്കണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെടുന്നതായുള്ള പരാതിയെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകിട്ട് മൂന്നിന് ശേഷം വരണാധികാരി ഫാറം 6ൽ രേഖപ്പെടുത്തി […]
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര്, സ്ഥാനപ്പേര്, നിയമിച്ച ജില്ല, മുൻപ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചുവടെ:
Read Moreഅതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകൻ്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ ജോകുട്ടൻ ഇന്നലെ മരണപ്പെട്ടു…ജോകുട്ടന്റെ മരണത്തിൽ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായശ്രീ S SUDEEP തന്റെ FB യിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പ് എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു […]
Read Moreസംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 21 11 2020
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreകുടുംബശാസ്ത്രം വളരട്ടെ!
സണ്‍ഡേസ്‌കൂള്‍ അധ്യാപകനായ സ്‌നേഹിതനെ ഭാര്യയോടൊപ്പമാണ് വഴിയില്‍വച്ച് കണ്ടുമുട്ടിയത്. ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടു വരികയാണത്രേ. സഹോദരീപുത്രിയുടെ വിവാഹമായിരുന്നു. എന്നിട്ടും അവരോടൊപ്പം മക്കളെയാരെയും കണ്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന മൂന്നു മക്കളാണ് അവര്‍ക്കുള്ളത്. എന്തേ അവരെ കല്യാണത്തിനു കൊണ്ടുപോകാഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം സാവധാനം മറുപടി നല്‍കി. എന്റെ സ്വന്തം പെങ്ങളുടെ മകളുടെ കല്യാണമാണ്. അതില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ പങ്കെടുക്കേണ്ടതുമാണ്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും ഒട്ടും സന്തോഷമില്ല. കാരണം, ഇതൊരു മിശ്രവിവാഹമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം അന്യമതക്കാരനുമായി നടത്തുന്ന കല്യാണം. അതിനു […]
Read Moreഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഇന്ന് പരിശോധിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘമാണ് ആരോഗ്യനില പരിശോധിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് മെഡിക്കൽ സംഘത്തിന്റെ അധ്യക്ഷ. ചൊവ്വാഴ്ച രാവിലെ 11ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്നുള്ള വിജിലന്‍സ് അപേക്ഷയില്‍ തീരുമാനം കൈക്കൊള്ളുന്നത്. എന്നാല്‍ കോടതിയില്‍ […]
Read More