ഒരു സ്ഥാനവും ഇല്ലെങ്കിലും ജനകീയ പോരാട്ടങ്ങളുമായി ഞാൻ ഇവിടെ ഉണ്ടാവും| പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ|രമേശ് ചെന്നിത്തല

Share News

തെരഞ്ഞെടുപ്പ് പരാജയത്തിന് പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നത്…. രമേശ്‌ ചെന്നിത്തല ഫേസ്ബുക്കിൽ നിലപാടുകൾ മറയും മടിയുമില്ലാതെ വ്യക്തമാക്കുന്നു . തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം ആയിരുന്നു ഇന്ന്. അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്. കോൺഗ്രസ് പാർട്ടിയുടെ നിയമസഭയിലെ പുതിയ നേതാവായി വി ഡി സതീശനെ കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി നിർദേശിച്ചു. അനുഭവസമ്പത്തുള്ള പ്രഗൽഭനായ വിഡി സതീശൻ എന്ന എന്റെ […]

Share News
Read More

ലക്ഷദ്വീപ്: ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്‍റെ നയം, അസത്യപ്രചരണം അവസാനിപ്പിക്കണമെന്ന് കെ. സുരേന്ദ്രൻ

Share News

തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച്‌ കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണ്. ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് കേരളത്തിലെ ചിലര്‍ […]

Share News
Read More

ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല; ലക്ഷദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി

Share News

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വരുന്നത് ഗൗരവമുള്ള വാര്‍ത്തകളാണെന്നും ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കടക്കം ദ്വീപ് നിവാസികള്‍ കേരളത്തെ ആശ്രയിക്കുന്നു. കേരളവുമായുള്ള ബന്ധം തകര്‍ക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബന്ധപ്പെട്ടവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണം- മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് […]

Share News
Read More

ചെല്ലാനത്തെ കടലാക്രമണ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുന്ന നടപടികൾക്കും ശാശ്വതമായ പരിഹാരം രൂപപ്പെടുത്തുന്നതിനും വ്യവസായ, ഫിഷറീസ്, ഇറിഗേഷൻ, ട്രാൻസ്പോർട് മന്ത്രിമാർ വിളിച്ച യോഗത്തിൽ തീരുമാനമായി.

Share News

കാലവർഷം കൂടി കണക്കിലെടുത്ത് അടിയന്തരമായി കാര്യങ്ങൾ ചെയ്യുന്നതിനായി 2 കോടി രൂപ അനുവദിച്ചു. ഇപ്പോൾ കടൽ തീരത്തു നടക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കാൻ നിശ്ചയിച്ചു. വിജയൻ കനാലിലും ഉപ്പ് തോടിലും അടിഞ്ഞുകൂടിയ മണലും മറ്റും ഒരാഴ്ചക്കുള്ളിൽ നീക്കി നീരൊഴുക്ക് ഉറപ്പു വരുത്തുന്നതിന് നിശ്ചയിച്ചു. ജിയോ ബാഗുകൾക്ക് വന്ന കേടുപാടുകൾ തീർക്കുന്നതിനും കടൽഭിത്തിയിലുണ്ടായ വിള്ളലുകൾ പരിഹരിക്കുന്നതിനും 45 ലക്ഷം രൂപയുടെ പ്രവർത്തി ജൂൺ ആദ്യ ആഴ്ച പൂർത്തികരിക്കും. നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 16 കോടി രൂപയുടെ […]

Share News
Read More

തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്; 36,039 പേര്‍ രോഗമുക്തി നേടി

Share News

May 24, 2021 ചികിത്സയിലുള്ളവര്‍ 2,59,179 ആകെ രോഗമുക്തി നേടിയവര്‍ 20,98,674 കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ വലിയ പ്രാധാന്യമാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്

Share News

കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ വലിയ പ്രാധാന്യമാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്. നൂതനമായ ആശയങ്ങൾക്ക് രൂപം നൽകാനും, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും, അവരുടെ കഴിവുകൾ സാമൂഹ്യ പുരോഗതിയ്ക്കായി ഉപയോഗിക്കാനും സ്റ്റാർട്ടപ്പ് മേഖലയെ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആ നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പിന്തുടരുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ അവരുടെ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കാൻ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളാണ് […]

Share News
Read More

സോഷ്യൽ മീഡിയയിൽ നമ്മുടെ എം എൽ എമാർ ശരാശരി മാത്രം

Share News

രണ്ട് എം.എല്‍.എ.മാര്‍ക്ക് ഇ-മെയില്‍ വിലാസമില്ല, ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും മൊബൈൽ നമ്പറില്ല;സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയന്‍കീഴില്‍ നിന്നും വിജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി. ശശി എന്നിവര്‍ക്കാണ് ഇതുവരെയും ഇ-മെയില്‍ വിലാസമില്ലാത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, വെബ്‌സൈറ്റ് തുടങ്ങിയവ ഉണ്ടെങ്കിലും […]

Share News
Read More

യാസ് ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും

Share News

തിരുവനന്തപുരം: ‌‌ബംഗാൾ ഉൾക്കലിലെ തീവ്രനൂനമർദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. നാളെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നി​ഗമനം. ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ എറണാകുളംവരെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും. നാളെ തിരുവനന്തപുരം […]

Share News
Read More