തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം. |മുഖ്യമന്ത്രി

Share News

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു […]

Share News
Read More

പ്രതിസന്ധികളുടെയും അതിജീവനത്തിൻ്റെയും വർഷമാണ് കടന്നു പോയത്. ഓരോ പ്രതിസന്ധിയും പുതിയ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അനുഭവപാഠങ്ങൾ കൂടിയായിരുന്നു.

Share News

പരസ്പര സഹകരണത്തോടെ ഇടപെട്ട് പ്രവർത്തിച്ചതിനാൽ നമുക്ക് ഓരോ പ്രതിസന്ധിയെയും മറികടക്കാൻ സാധിച്ചു. പുതുവർഷത്തിലും കൂടുതൽ കരുത്തോടെ എല്ലാ പ്രയാസങ്ങളെയും നേരിടാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ… K K Shailaja Teacher

Share News
Read More

2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും!

Share News

രാവിലെ മേരി ചേച്ചിയെ കണ്ടിരുന്നു. മില്ല് വാടകയ്ക്കെടുത്ത്, അരി, മല്ലി, മുളക്, മഞ്ഞൾ, ഗോതമ്പ് എന്നിവ പൊടിക്കുകയാണ് ജോലി. റേഷൻ കടയിൽ പച്ചരിയില്ലാത്തതിനാൽ അരി പൊടിപ്പിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതിൽ പരിഭവം പറഞ്ഞു. പിന്നെ കറൻറ് ചാർജ് കൂടിയതിൽ വിഷമം പറഞ്ഞു. ഒടുവിൽ 2022-ൽ കടയുടെ വാടക കൂടാതിരുന്നാൽ മതിയായിരുന്നുവെന്ന് പറഞ്ഞ് പുതുവത്സരം ആശംസിച്ചു. 2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും! J Binduraj

Share News
Read More

പുതിയ വർഷം പ്രതീക്ഷയുടേതാണ്. പ്രതിസന്ധികൾക്കിടയിലും കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. പ്രത്യാശ നിറഞ്ഞ ഒരു വർഷം നമുക്കുണ്ടാകട്ടെ.

Share News

2021 കടന്നു പോവുകയും 2022 പടിവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുമ്പോൾ കഴിഞ്ഞ 365 ദിവസത്തിലെ ഓരോ നിമിഷവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി.. . ഒപ്പം സ്നേഹവും കരുതലും പ്രാർത്ഥനയും പ്രോത്സാഹനവും തിരുത്തലും ശാസനയും ഒക്കെ നൽകി അകലങ്ങളിലും അടുത്തുമായി” നമ്മുടെ നാടിനോടൊപ്പം” സഞ്ചരിച്ച എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു. പുതിയ വർഷം പ്രതീക്ഷയുടേതാണ്. പ്രതിസന്ധികൾക്കിടയിലും കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. നിരാശ ലേശം പോലും […]

Share News
Read More

ഇ. എസ്. എ. വില്ലേജുകൾ|അന്തിമ വിജ്ഞാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ. സി. ബി. സി പ്രസിഡണ്ട് കേന്ദ്രത്തിനു കത്തെഴുതി

Share News

കൊച്ചി: ​ഗാഡ്​ഗിൽ- കസ്തൂരി രം​ഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ. സി. ബി. സി. പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന പ്രതിനിധി സംഘം ഡൽഹിയിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. കേരളം തയ്യാറാക്കിയിരിക്കുന്ന ഇ. എസ്. എ. വില്ലേജുകളുടെ […]

Share News
Read More

ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.

Share News

പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. കെസിബിസിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ,പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റ്റെഷൻ ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ എഴുതിയത് പൂർണരൂപത്തിൽ മര്യാദ, മരിച്ചവരോടും ജീവിച്ചിരിക്കുന്നവരോടും! മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. […]

Share News
Read More

കർഷകൻെറ മനസ്സ് മനസ്സിലാക്കുവാൻ സർക്കാരിന് സാധിക്കുമോ ?

Share News
Share News
Read More

വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള്‍ ഇനി മാറിയേ മതിയാകൂ.

Share News

കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്. ഒരു ക്വാളിഫിക്കേഷന്‍ ഉണ്ടെന്നു പറയുമ്പോൾ സര്‍ട്ടിഫിക്കേറ്റ് മാത്രമല്ല, ആ ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന ചില വൈഭവങ്ങളും അയാള്‍ക്ക് ഉണ്ടായിരിക്കും എന്നാണ് നമ്മുടെ പ്രാഥമിക ധാരണ. എന്നു വെച്ചാല്‍ ഒരാളുടെ ക്വാളിഫിക്കേഷന് ചേരുന്ന ചില ക്വാളിറ്റികള്‍ കൂടി ഉണ്ടെന്ന ധാരണയിലാണ്, നമ്മള്‍ ഏതൊരു വ്യക്തിയുടെയും ക്വാളിഫിക്കേഷനെ പരിഗണിക്കുന്നത്. പൊന്നു് ഉരച്ചറിയണം […]

Share News
Read More

നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം തുടർച്ചയായി നാലാം തവണയും ഒന്നാമത്. നൂറിൽ 82.20 സ്‌കോർ നേടിയാണ്‌ 2019–-20 വർഷത്തെ പ്രവർത്തനങ്ങളുടെ മികവിൽ കേരളം ഒന്നാമതെത്തിയത്.

Share News

രൂക്ഷമായ പ്രളയക്കെടുതിയെ നേരിടേണ്ടി വന്ന ഘട്ടമായിരുന്നു അതെന്നത് നേട്ടത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ, ഭരണസംവിധാനവും സേവനവും, ജീവനക്കാരും ആശുപത്രികളും എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലായി 24 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സ്‌കോർ നിശ്ചയിച്ചത്‌. പൊതു ആരോഗ്യമേഖലയെ ശാക്തീകരിക്കുക എന്ന ഇടതുപക്ഷ നയം പ്രതിസന്ധിഘട്ടങ്ങളിലും നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാൻ കഴിഞ്ഞതു കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ആരോഗ്യ പ്രവർത്തകരുടെ ത്യാഗമനസ്ഥിതിയോടു കൂടിയ സേവനം ഈ വലിയ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ കേരളത്തെ പ്രാപ്തമാക്കി. തുടർന്ന് വന്ന കോവിഡ് മഹാമാരിയെ മാതൃകാപരമായ […]

Share News
Read More