ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം|ഒരു പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലേക്കു സഞ്ചരിച്ചെത്താന്‍ സൈക്കിള്‍ തന്നെ ധാരാളമെന്നു തന്നെയാണ് ആ കാഴ്ചകള്‍ അന്നെല്ലാം പഠിപ്പിച്ചത്.

Share News

ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം എവിടെയാ വീട്?കാഞ്ഞൂര്‍ ആറങ്കാവില്‍.ആറങ്കാവില്‍….?! ഉണ്ണിമോനോന്റെ വീടിനടുത്ത്…ഓകെ; ഇപ്പോ മനസിലായി._ ഞാനും ഈ നാട്ടിലെ പലരും ജന്മനാട് പരിചയപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുകളില്‍ കുറിച്ചതും പലപ്പോഴും ഉണ്ടായിരുന്നു.അതെ; ഈ നാടിനും നാട്ടുകാര്‍ക്കും ഒരു മേല്‍വിലാസം തന്നെയായിരുന്നു ഇന്ന് അന്ത്യയാത്രാമൊഴി ചോദിച്ചകന്ന എം. ഉണ്ണിമേനോന്‍. അയല്‍ക്കാരനും നാട്ടുകാരനും നേതാവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. ആറങ്കാവില്‍ തുടങ്ങി, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കറകളഞ്ഞ പൊതുപ്രവര്‍ത്തനവഴികളിലൂടെ കാഞ്ഞൂരിനാകെയും പ്രിയപ്പെട്ടതായി മാറി, ഈ വേറിട്ട നേതാവ് ജീവിതം കൊണ്ടെഴുതിയ മേല്‍വിലാസം. *സൈക്കിളിലേറി ഹൃദയങ്ങളിലേക്ക്* പഞ്ചായത്ത് […]

Share News
Read More

വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരദേശവാസികളെ കൈവിടരുത്: സീറോമലബാർസഭ അൽമായ ഫോറം

Share News

കാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും […]

Share News
Read More

ബില്‍ ഒപ്പിടാന്‍ സമയപരിധിയില്ല’; ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

Share News

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടന നിര്‍മാണസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരാണെന്നും രാഷ്ട്രീയ […]

Share News
Read More

രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു.

Share News

ഈ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു; കൈയിലുള്ളവ എന്ത് ചെയ്യണം…. 28/11/2022 രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു.എല്ലാ നാണയങ്ങളുമല്ല, മറിച്ച് കോപ്പർ നിക്കൽ (കപ്രോനിക്കൽ) എന്നിവയിൽ നിർമിച്ച നാണയങ്ങളാണ് പിൻവലിക്കുന്നത്.ഇത് സംബന്ധിച്ച് ആർബിഐ ന്യൂ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിന് നിർദേശം നൽകി. ഇത്തരം നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും.ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്.1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ. ഐസിഐസിഐ […]

Share News
Read More

ഇതൊരു മനുഷ്യാവകാശ പ്രശ്നമായിട്ടാണ് നാം കാണുന്നത്. |വികസനം മൂലം കനത്ത നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു ജനവിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്.| മെത്രാപ്പോലീത്തസൂസപാക്യം എം.

Share News

2015 ആഗസ്റ്റ് മാസം 2-ാം തിയതി ഞായറാഴ്ച ദിവ്യബലിയുടെ അവസാനം തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ഉള്ള എല്ലാ ദേവാലയങ്ങളിലും വായിച്ച അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഇടയലേഖനത്തിലേയ്ക്ക്: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി: ദൈവത്തിനു സ്തുതിദൈവജനത്തിന് സമാധാനം! വന്ദ്യ വൈദികരേ, പ്രിയമക്കളേ, വിഴിഞ്ഞത്ത് ഒരു വൻകിട വാണിജ്യ തുറമുഖം നിർമിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ടി കേരള സർക്കാർ നടപടികളുമായി മുന്നോട്ടു പോവുകയാണല്ലോ. ഒരു സ്വപ്ന പദ്ധതിയായി വിശേഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാദ്ധ്യതയാണ് ഈ പദ്ധതിമൂലം തെക്കൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് […]

Share News
Read More

പി.ടി തോമസ് എന്ന എൻ്റെയും നിങ്ങളുടെയും നന്മ മരം ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്.. |ഉമ തോമസ്MLA

Share News

പി.ടി ഏറ്റെടുത്തിരുന്ന പദ്ധതികളിൽ ഒന്നുകൂടി ഫല പ്രാപ്തിയിലെത്തിച്ച് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചു.മോഡൽ എൻജിനീയറിംഗ് കോളേജിന് ബസ് വാങ്ങിക്കുവാൻ പി.ടി 27 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാധാരണ ഗവൺമെന്റ് സ്കൂളുകളിൽ എം.എൽ.എ ഫണ്ടിൽ ബസ്സ് അനുവദിക്കുന്നത് പോലെ അല്ലായിരുന്നു ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള മോഡൽ എൻജിനീയറിങ് കോളേജിന് ബസ്സ് അനുവദിച്ച് ഇറക്കാനുള്ള നടപടിക്രമങ്ങൾ. നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥ-മന്ത്രി തല ചർച്ചകൾ പി.ടി ഇടപെട്ട് നടത്തിച്ചിരുന്നു. അതിന്റെയൊക്കെ പൂർത്തീകരണമായി ഇന്ന് ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു. ചുവപ്പുനാടകളിൽ കുരുങ്ങി […]

Share News
Read More

പി.ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാകും.

Share News

പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പി. ടി ഉഷ മാത്രമാണ്. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്രമാണുള്ളത് .ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 10 ന് നടക്കും.നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.നേരത്തെ ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

Share News
Read More

“ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്‍റെ വികസന യജ്ഞത്തിൽ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്.”|മുഖ്യമന്ത്രി

Share News

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്തത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവന ചെയ്തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനിന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ ഉച്ചനീചത്വവും ഭരണഘടനാ മൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് […]

Share News
Read More

Your health is obviously important but stress, fear, and worry are far more damaging than any delicious food or drink you may deny yourself. Happiness and peace are the best medicine.|10 THINGS TIME HAS TAUGHT ME

Share News

10 THINGS TIME HAS TAUGHT ME 1. Most of our life is spent chasing false goals and worshipping false ideals. The day you realise that is the day you really start to live. 2. You really, truly cannot please all of the people all of the time. Please yourself first and your loved ones second, […]

Share News
Read More