സമൂഹ മാധ്യമങ്ങളും തൊഴിലും |എങ്ങനെയാണ് പുതിയ ലോകത്ത് സമൂഹമാധ്യമങ്ങൾ തൊഴിൽ ജീവിതത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് ?|മുരളി തുമ്മാരുകുടി
ഇനി വരുന്ന കാലത്ത് നാം തൊഴിൽ അന്വേഷിക്കുകയല്ല, തൊഴിലുകൾ നമ്മളെ അന്വേഷിക്കുകയായിരിക്കും എന്ന് ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ.ആഗോളമായ ഒരു തൊഴിൽ ജീവിതത്തെ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഡിഗ്രികൾക്കപ്പുറം നിങ്ങൾക്ക് എന്ത് അറിയാം എന്നും അതിനുള്ള എന്ത് സർട്ടിഫിക്കേഷൻ ഉണ്ട് എന്നതും പ്രധാനമാകും. LinkedInLinkedIn Indiaലിങ്ക്ഡ് ഇൻ പോലുള്ള സൈറ്റുകൾ കൂടുതൽ സ്കിൽ അസ്സെസ്സ്മെന്റ് സംവിധാനം ഉണ്ടാക്കും. തൊഴിൽ ചെയ്യാൻ ആളുകളെ അന്വേഷിക്കുന്നവരും അവരെ സഹായിക്കാൻ നിർമ്മിത ബുദ്ധിയും ഇത്തരം സൈറ്റുകളിലൂടെ അന്വേഷിച്ച് ശരിയായ അറിവും പരിചയവും […]
Read Moreഒരു വന്ദേ ഭാരത് ട്രെയിൻ വന്നതിനെ ചൊല്ലി എന്തൊക്കെ കോലാഹങ്ങളാണ് നടക്കുന്നത്.
ഒരു വന്ദേ ഭാരത് ട്രെയിൻ വന്നതിനെ ചൊല്ലി എന്തൊക്കെ കോലാഹങ്ങളാണ് നടക്കുന്നത്. ക്രെഡിറ്റ് എടുക്കാൻ ഒരു കൂട്ടർ. ഇത് ഒരു റൂട്ടിൻ നടപടിയെന്ന് വേറൊരു കൂട്ടർ. ഇത്തിരി കാശും ഒരു സ്റ്റൈലൻ യാത്ര ചെയ്യാനുള്ള ക്ഷമയും ഉള്ളവര്‍ക്ക് ഈ ട്രെയിൻ ഗുണം ചെയ്യും. ഇത്തിരി കാശ് കൂടി കൂടുതലിട്ട് വിമാനത്തിൽ പോകാൻ താല്പര്യപ്പെടുന്നവർ അങ്ങനെ പോകും. കേരളത്തിന് പുതിയ ട്രെയിൻ എത്ര കിട്ടിയാലും അതിൽ കാശ് കൊടുത്ത് പോകാൻ ആളുണ്ടാവും. എഴുപതുകളിൽ മദിരാശിക്ക് ഒരു ട്രെയിൻ. ബംഗളൂർക്കും […]
Read Moreഅശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ നിങ്ങളെ കാത്ത് ഒരു കുടുംബം വീട്ടിലുണ്ട് എന്ന് എപ്പോഴും ഓർക്കുക.
കഴിഞ്ഞ കുറേ ദിവസങ്ങളായി വരുന്ന മാധ്യമ വാർത്തയാണ് അടുത്ത ബുധൻ മുതൽ പണി വരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് ക്യാമറകൾ മിഴി തുറക്കുന്നു. വണ്ടിയോടിക്കുന്നവർ സൂക്ഷിക്കുക. ശെടാ, ട്രാഫിക് നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ പോരെ. അല്ലാതെ പണി വരുന്നുണ്ട് എന്ന് മോങ്ങുകയാണോ വേണ്ടത്?ഇത് തികച്ചും തെറ്റായ ഒരു സന്ദേശമാണ്, റോഡ് നിയമങ്ങൾ പാലിച്ചാൽ ആർക്കെങ്കിലും പണം നഷ്ടപ്പെടുമോ? മാധ്യമങ്ങൾ നിയമം പാലിക്കുന്നതിന്റെ ആവശ്യകത അല്ലേ ബോധ്യപ്പെടുത്തേണ്ടത്? ഡ്രൈവിങ്ങിൽ നല്ലൊരു സംസ്കാരവും പുതിയൊരു രീതിയും ജനങ്ങൾ ശീലിക്കുന്നത് […]
Read Moreപൊന്നുരുന്നി റെയിൽവേ മാർഷേലിങ് യാർഡ്!!
കൊച്ചി നഗരത്തിന്റെ ഒത്ത നടുക്ക് നൂറേക്കറിൽ ഏറെ പടർന്നു കിടക്കുന്ന റെയിൽവേയുടെ ഹൃദയഭൂമി. കേരളത്തിന്റെ പുതു റെയിൽവേ വളർച്ചയുടെ നാഴികക്കല്ലാവുവാൻ കെല്പുള്ള ഈ പ്രദേശം എന്തോ ദക്ഷിണ റെയിൽവേയുടെയും പ്രത്യേകിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എന്ന കൊച്ചിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഡിവിഷന്റെയും അവഗണനയുടെ ബാക്കിപത്രം ആണ്. ഇപ്രാവശ്യം റെയിൽവേ സ്റ്റേഷൻ നവീകരണത്തിൽ കൊച്ചിയിലെ രണ്ടു സ്റ്റേഷനുകൾ (ERS & ERN ) വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു. എന്നാൽ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന രണ്ടു പ്ലാറ്റുഫോം […]
Read Moreഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്.
സംഘപരിവാറിന് തോന്നുംപടി എഴുതാനുള്ളതല്ല ഇന്ത്യയുടെ ചരിത്രം. നിങ്ങൾക്ക് ഇഷ്ടമുള്ള പേരുകൾ മാത്രം ഏച്ചുകെട്ടിയാൽ അത് ചരിത്രമാകില്ല. മായ്ച്ചാൽ മായുന്നതോ മുറിച്ചു മാറ്റിയാൽ ഇല്ലാതാകുന്നതോ അല്ല ഈ രാജ്യം നടന്നു വന്ന പോരാട്ടങ്ങളുടെ നാൾവഴികൾ. ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്. മൗലാനാ ആസാദ് മഹാനായ രാജ്യ സ്നേഹിയും പണ്ഡിതനും ഊർജസ്വലനായ ജനനേതാവും ഈ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകിയ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. അത്രയും മഹാനായ അദ്ദേഹം […]
Read More*നാലുക്ക് മേലെ ഇരുവർ*|ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ്, കാൽനടയാത്രക്കാർ കഴിഞ്ഞാൽ റോഡിലെ ഏറ്റവും അരക്ഷിതരായ റോഡുപയോക്താക്കൾ.
മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂൽബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരുടേയോ മനസ്സിന്റെ ഒരു ചെറിയ ചാഞ്ചല്യമോ സീറ്റിലിരിക്കുന്നതിലെ ചെറിയ വശപിശകുകളോ മതിയാകും വാഹന നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെടാൻ. അപകടത്തിൽപ്പെട്ടാലോ മരണപ്പെടാനും ഗുരുതരപരിക്കുകൾക്കുള്ള സാധ്യതയും ബൈക്ക് /സ്കൂട്ടർ യാത്രികർക്ക് ഏറെയാണ്. ഈ സാങ്കേതിക പരിമിതികളുടെ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള ഏകസഹയാത്രികനും ഹെൽമെറ്റ് ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്. സഹയാത്രികൻ […]
Read More