
മുൻ സർക്കാർ തുടങ്ങി വച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും: നിയുക്ത എംഎൽഎ ലിന്റോ ജോസഫ്
തിരുവമ്പാടി ; കർഷക ജനശബ്ദത്തിന്റെയും ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ തിരുവമ്പാടിയുടെ നിയുക്ത എംഎൽഎ ശ്രീ ലിന്റോ ജോസഫിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 22/05/21 ശനിയാഴ്ച നൽകിയ അനുമോദന യോഗത്തിൽ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി പറയുകയായിരുന്നു ശ്രീ ലിന്റോ ജോസഫ്. വന്യമൃഗ ശല്യവും വിലത്തകർച്ചയും അടക്കമുള്ള കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി. അടക്കമുള്ള വ്യവസായ പാർക്കുകൾ ഈ നിയോജക മണ്ഡലത്തിൽ സ്ഥാപിക്കാനുള്ള ആഗ്രഹവും അതിനായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതിനെക്കുറിച്ചും സംസാരിച്ചു.
ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് ഡോ. ബെസ്റ്റി ജോസ് അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉത്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, വി പി. ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൗക്കത്തലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, വിവിധ രാഷ്ട്രീയ/ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ജോളി ജോസഫ്(CPI M), ബിനു അടുകാട്ടിൽ( BJP), ജോയി മ്ലാക്കുഴിയിൽ (Kerala Cong.(M)), ഡേവിഡ് (CPI), ഷിനോയി അടക്കാപാറ (Kerala Cong.(ജോസഫ്)), അജ്മൽ യു സി (യൂത്ത് കോൺഗ്രസ്), പി.ടി. ഹാരിസ് (ഓയിസ്ക), ജോസഫ് പൈമ്പിള്ളിൽ (വ്യാപാരി പ്രതിനിധി), സുന്ദരൻ എ പ്രണവം (ആവാസ്), സണ്ണി ജോസ് (റോട്ടറി ക്ലബ്), ടി ടി കുര്യൻ (മലബാർ സ്പോർട്സ് അക്കാദമി), സജീവ് ജോസഫ് പുരയിടത്തിൽ, അജു എമ്മാനുവൽ (പ്രോഗ്രാം ഡയറക്ടർ) തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
പ്രോഗ്രാമിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ ആദർശ് ജോസഫ് നിർവഹിച്ചു.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ കാരണം പൊതു വേദികൾ നഷ്ടപ്പെട്ടിരുന്ന രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾക്ക് വളരെ നാളുകൾക്ക് ശേഷം ഒരുമിച്ച് കണ്ട് സംസാരിക്കാനുള്ള വേദി കൂടിയായി ഈ ഓൺലൈൻ പൊതുയോഗം. അതിന്റെ സന്തോഷം യോഗാംഗങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.