
‘ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ സാധിക്കട്ടെ’- കർണാടക വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനന്ത്ര നരേന്ദ്ര മോദി.
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചവര്ക്കും അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നതാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയം. മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്.
224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള് 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി.