
‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. |ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്)|ശ്രീ.എം.വി. ബെന്നി
അവതാരകർ:
- ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്)
- ശ്രീ.എം.വി. ബെന്നി (സാമൂഹിക നിരീക്ഷകൻ, മലയാളം വാരിക മുൻ പത്രാധിപസമിതിയംഗം)
ന്യൂമാൻ അസോസ്സിയേഷൻ മീറ്റിംഗ് 25 വ്യാഴം, മെയ് 2023 ‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’.
പ്രിയരേ,
അടുത്തയിടെ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് നല്കുന്ന മുന്നറിയിപ്പുകൾ പലതാണ്. വർഗീയ വിദ്വേഷം ഇന്ത്യൻ ജനാധിപത്യത്തിനേല്പിച്ച ആഘാതം ശമിക്കുന്നതിന്റെ സൂചനയാണോ കർണാടകയിലെ ജനവിധി? ന്യൂനപക്ഷങ്ങൾക്കുമേൽ ഭീഷണി പടർത്തിക്കൊണ്ട് മതേതര ഇന്ത്യയിലെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചു നീങ്ങിയ രാഷ്ട്രീയ മുന്നേറ്റം അസ്തമിക്കുകയാണോ? ഇന്ത്യൻ ഭരണകൂടത്തിന്റെ സമീപകാല ന്യൂനപക്ഷാഭിമുഖ്യങ്ങളെയും സമീപനങ്ങളെയും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന അനേകംപേർ ഉണ്ട്.ജനാധിപത്യ ഇന്ത്യയുടെ ശോഭനഭാവിക്ക് കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങൾ എന്തെല്ലാമെന്നതാണ് ന്യൂമാൻ അസോസ്സിയേഷൻ മെയ് മാസം ചർച്ചചെയ്യുന്നത്.
അവതാരകർ:
1. ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്)

2. ശ്രീ.എം.വി. ബെന്നി (സാമൂഹിക നിരീക്ഷകൻ, മലയാളം വാരിക മുൻ പത്രാധിപസമിതിയംഗം)

മറ്റു പ്രമുഖരും പങ്കെടുക്കുന്ന മീറ്റിംങ്ങിലും തുടർന്നുള്ള സംവാദത്തിലും പങ്കെടുക്കുവാൻ സ്നേഹപൂർവം ക്ഷണിക്കുന്നു.

തീയതി : 25 വ്യാഴം,മെയ് 2023 സമയം : 5:30 pm സ്ഥലം : ലൂമൻ/ജ്യോതിസ്, പോണോത്ത് റോഡ്, കലൂർ
ആശംസകളോടെ,
പ്രസിഡൻറ് – Dr.K.M. മാത്യു
സാബു ജോസ് ,വൈസ് പ്രസിഡൻറ്-9446329343
അഡ്വ .റോയി ചാക്കോ,വൈസ് പ്രസിഡൻറ്
ജനറൽ സെക്രട്ടറി – Mr. ജോസഫ് ആഞ്ഞിപറമ്പിൽ
ചാപ്ലിന്‍ – Fr. Dr. ബിനോയ് പിച്ചളക്കാട്ട്, S.J.
