കർഷകരെ, സംഘടിക്കുക. സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

Share News

“സാർ/മാഡം, 2023 മാസം തിയതി രാവിലെ 10 മുതൽ 5 മണി വരെ നമ്മുടെ — ബാങ്ക് ശാഖയിൽവെച്ച് ഭവന,വാഹന,ഭൂപണയ വായ്പാമേള നടത്തപ്പെടുന്നു.NRI/ ബിസിനസ്സ്/സാലറീഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. അതിവേഗ വായ്പ!കുറഞ്ഞ പലിശ!ഉയർന്ന കാലാവധി!ഓൺലൈനായി അപേക്ഷിക്കാൻ.”

ഇത്‌ ഇന്ന് കണ്ട ഒരു bank പരസ്യമാണിത് .

ഇതിൽ സാധാരണ കർഷകന് ഒരു സ്ഥാനവുമില്ല.

കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വിയർപ്പൊഴുക്കുന്ന മണ്ണിന്റെ മക്കൾ എന്നും ഏഴാംകൂലി, ശൂദ്രൻ, തീണ്ടലുള്ളവൻ. അവൻ എന്നും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ മേലാളന്മാർക്കും ഭക്ഷണം ഉണ്ടാക്കി വിളമ്പാൻ മാത്രം വിധിക്കപെട്ടവൻ.

അവന് അവകാശങ്ങളില്ല, സ്പെഷ്യൽ ഓഫിറുകളില്ല, റിബേറ്റുകളില്ല.

കർഷകരെ, സംഘടിക്കുക.

സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

അല്ലെങ്കിൽ ഒരു നായയെപ്പോലെ ജീവിച്ചുമരിക്കാം.

Joseph Chiramattel (Sunny)

Share News