
ബജറ്റ് സമ്മേളനം ജനുവരി 29ന്: കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെയും രണ്ടാമത്തെ സെഷന്‍ മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയും ചേരും. പാര്‍ലമെന്റിന്റ് ഇരുസഭകളും നാല് മണിക്കൂര്‍ വീതമാകും ചേരുക. കൊവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം.
കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ് ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരാന്‍ പോകുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമ്ബദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 29 ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സിറ്റിംഗിനെ അഭിസംബോധന ചെയ്യും.