മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു; പൊന്നാട അണിയിച്ച് സ്വീകരിച്ച് ദേശീയ അദ്ധ്യക്ഷൻശ്രീ ജെ.പി നദ്ദ.

Share News

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ജേക്കബ് തോമസിനെ പൊന്നാട അണിയിച്ചാണ് ജെപി നദ്ദ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ജേക്കബ് തോമസിനെപ്പോലെയൊരാൾ ബിജെപിയിലേക്ക് വരാൻ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപിയുടെ മഹാ സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Share News