നിങ്ങൾ ആത്മഹത്യ ചെയ്യും മുമ്പായി സ്വന്തം വിരൽ ഒരെണ്ണം വാതിൽപടിയുടെ ഇടയിൽ വച്ച് നല്ല ശക്തിയിൽ വാതിലക്കുക…ശേഷം ആത്മഹത്യ ചെയ്യണമെന്ന തോന്നലും അപ്രത്യക്ഷമാകും.

Share News

ഒത്തിരി നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കി കൊണ്ടാണ് ബാങ്കിങ് മേഖലയിലേക്ക് കൊച്ചുപെൺകുട്ടികൾ ഇപ്പോൾ പ്രൊഫഷണറി ഓഫീസർമാരായി വരുന്നത്. നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലിസ്ഥലം, കൈനിറയെ വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പമൊക്കെയാണ് അവരുടെ മനസ്സിലുള്ളത്. കൂത്തുപറമ്പിൽ കാനറാ ബാങ്കിൽ വനിതാ മാനേജർ ആത്മഹത്യ ചെയ്തത് ബാങ്കിങ് മേഖലയിലെ ജോലി സമ്മർദ്ദത്തെ കുറിച്ച് വലിയ പൊതു ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. എന്റെ തൊഴിൽ സംബന്ധമായ ഭയങ്ങൾ മൂലം എനിക്ക് വേണ്ട സമയം ലഭിക്കുന്നില്ല എന്ന ഒരു കുറിപ്പ് എഴുതി വെച്ചിട്ടാണ് 38 വയസ്സുകാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ആ വനിത ആത്മഹത്യ ചെയ്തത്.

ബാങ്കിംഗ് മേഖലയിൽ മിനിമം അഞ്ചു പേർ ചെയ്യേണ്ട ജോലിയാണ് ഇന്ന് ഓരോ സ്റ്റാഫും ചെയ്യുന്നത്, അഞ്ചുമണിക്ക് ശേഷം ലൈറ്റ് കത്തി കിടക്കുന്ന എത്ര സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ നിങ്ങൾ കാണുന്നുണ്ട് എന്ന് ഓർത്താൽ തന്നെ ഈ മേഖല അനുഭവിക്കുന്ന ജോലി സമ്മർദ്ദം എത്രയെന്ന് നിങ്ങൾക്ക് മനസ്സിലാകും. നിയമവ്യവസ്ഥ മറികടന്ന് ഒരാളെ സഹായിച്ചാൽ അല്ലെങ്കിൽ ഒരു ലോൺ കൊടുത്താൽ ആ ഒറ്റക്കാരണം കൊണ്ട് തെറിച്ചു പോകുന്ന ഒരു കഞ്ഞി പാത്രം മാത്രമാണ് ഈ ജോലി എന്ന് മനസ്സിലാക്കുക. ബാങ്കിൽ മാനേജർ മുതൽ മാർക്കറ്റിംഗ് സ്റ്റാഫ് വരെയുള്ളവർക്ക് കൊടുക്കുന്ന ടാർഗറ്റ് കണ്ടാൽ അമ്പരക്കും. 7 മണിക്ക് ശേഷവും ഒരു ബാങ്കിൽ ലൈറ്റ് കണ്ടാൽ അത് തീരാത്ത വർക്ക് കാരണമാണ് എന്ന് തിരിച്ചറിയാൻ പലപ്പോഴും സമൂഹത്തിന് കഴിയാറില്ല. പാതിരാക്കാലത്ത് പണിയെടുത്തതിനുള്ള ഓവർ ടൈം വേതനം ആവശ്യപ്പെടുന്നതു പോലും രാജ്യദ്രോഹമായിട്ടാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.

ഇനിയും മറ്റൊരു കാര്യം ജീവിതത്തിൽ എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ച് അതിന് തയ്യാറാകുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ ആത്മഹത്യ ചെയ്യും മുമ്പായി സ്വന്തം വിരൽ ഒരെണ്ണം വാതിൽപടിയുടെ ഇടയിൽ വച്ച് നല്ല ശക്തിയിൽ വാതിലക്കുക. ഉടൻ തന്നെ നിങ്ങൾക്കു വാതിൽ തുറക്കാനാകും എന്നു മാത്രമല്ല, ശേഷം ആത്മഹത്യ ചെയ്യണമെന്ന തോന്നലും അപ്രത്യക്ഷമാകും.

മക്കളെപ്പറ്റിയും, കുടുംബത്തെപ്പറ്റിയും, എന്തിനേറെ തൊട്ടടുത്ത് ഏതാണ് ആശുപത്രി എന്നതിനെപ്പറ്റിയും ചിന്തകൾ മനസ്സിൽ ഉടൻ കടന്നു വരും. ആത്മഹത്യാ പ്രവണതയുള്ളവർക്ക് മാനസികരോഗ വിദഗ്ദർ നൽകുന്ന ഒരു ചികിത്സയും ഉപദേശവുമാണിത്.

തൊഴിൽപരമായ സമ്മർദ്ദം കൊണ്ട് മനുഷ്യ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്.

ശുഭദിനം ✌️

Vinod Panicker

Share News