എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി|മന്ത്രി റോഷി അഗസ്റ്റിൻ

Share News

എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാംബുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

മന്ത്രി റോഷി അഗസ്റ്റിൻ

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍ നിര്യാതനായി

ചക്കാമ്പുഴ : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍(78) നിര്യാതനായി.

മൃതദേഹം തിങ്കളാഴ്ച്ച 11 മണിക്ക് ഭവനത്തില്‍ എത്തിക്കും. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളി സെമിത്തേരിയില്‍.

ഭാര്യ ലീലാമ്മ നിലമ്പൂര്‍ ഞാവള്ളില്‍ വിലങ്ങുപാറ കുടുംബാംഗം. മറ്റുമക്കള്‍: റീനാ ജോണ്‍, റിജോഷ് അഗസ്റ്റ്യന്‍. മരുമക്കള്‍: റാണി റോഷി അകത്തുപറമുണ്ടയില്‍, ജോണി ആക്കാട്ടുമുണ്ടയ്ക്കല്‍ ഭരണങ്ങാനം, റ്റിനു ചാലയ്ക്കപ്പറമ്പില്‍ ഇത്തിത്താനം.

ഏകസഹോദരി സി. റോസ് തോമസ് എസ്എച്ച് ഉജ്ജ്യന്‍.

nammude-naadu-logo
Share News